Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Friday, December 2

PRODUCTION TOOLS FOR VFX


What is VFX?
Visual effects (mostly known as Visual FX or VFX) is the term which is used to represent the shots which are created during the post-production process using different tools. This shots will be mainly the shots which cannot be shot accomplished during live-action shooting. Directors go for VFX other than live because it saves money and time.

To produce a VFX scene, the major tools used are the softwares. In this post I will be giving an idea about some of the major softwares used for VFX production.

1. Autodesk 3dsmaxTM




This software is mainly used for works like 3D modeling & animation. It has been used in a number of movies, TV shows, architecture studios & game development. Some of the popular games which was made using this software are World of Warcraft, Need for Speed, Call of Duty etc.
Examples for movies made with this includes Oscar winning Avatar, 2012, Iron Man, Lara Croft: Tomb Raider, Transformers, X-men etc.




2. Autodesk MayaTM




This software is used to create animation with the help of various tools for modeling, simulation, visual effects, match moving, compositing & rendering. Maya is mainly used in the industries like films, TV, architecture & automotive design. The stunning visuals seen in Harry Potter and the Half-Blood Prince, Kung Fu Panda, Transformers, etc. are created using Maya, It has also been used in the popular games like FIFA 09, Prince of Persia, etc.


3. Z Brush



It is mainly used for digital sculpting and is rarely used for modeling, texturing & painting also. This sculpting software allows the designers to manipulate the digital objects (painting, giving shape & texture etc) and create a realistic animation. This software has been used in popular movies like The Lord of the rings, Pirates of the Caribbean, Transformers etc & games like Half life 2, Prince of Persia, World of Warcraft etc.




    4. Adobe After Effects




Adobe After Effects is a widely used post-production software. It is used to add special effects to animation films, TV shows, commercials, etc. We can see many scenes created with After Effects in movies such as the opening sequence for an sci-fi film, or Harry Potter's magic spells.






5. Nuke




It is used for node-based compositing, and is used mainly in post-production work in TV, advertising, & movies. It has been used in the production of high quality visual effects in films like Tron: Legacy, Black Swan, Avatar etc.






    6.  Apple Final Cut Pro



It is an industry level non-linear editing software. The user-friendly interface of this software makes it the preferred choice for creating quality animation, motion graphics & sound inputs. It is also mainly used in television, films, & advertising. Some of scenes created using Final Cut Pro in films include The Cold Mountain, The Curious Case of Benjamin Button, etc.




  7. Blender

This software was developed as an in-house application by Dutch animation studio NeoGeo and Not a Number Technologies (NaN), Blender is a free, open-source 3D content creation suite available for all major operating systems under the GNU General Public License and therefore can be used for beginner level VFX producers and designers. It may not have all the same bells and whistles of leading packages such as Max and Maya, but this software is a great value considering what we get free of cost. Students, independents, hobbyists and even professionals takes advantages of Blender’s tools for modeling, rigging, animation, rendering, UV unwrapping, shading, physics and particles, imaging and compositing, and realtime 3D/game creation. It can be downloaded for free from their official website www.blender.org, where visitors will also find educational materials and support, as well as an online community of users.

So this was a small list of VFX production tools. Obviously there are many more softwares, but these were the ones which I think are important and the ones which is mainly used in film production and game production scenario. I hope this helped you guys to find a tool or software according to your requirements.
Thank you.



Informations compiled and posted by Irfan Erooth.

Monday, December 29

അനാഥ

ഞാന്‍ നടക്കുകയാണ് ... മണിക്കൂറുകളായി , കണ്ണെത്താദൂരത്തോളംപരന്നു കിടക്കുന്ന മണല്‍പരപ്പിലൂടെ ... നിര്‍ത്താതെയുള്ള തിരകളുടെ പാട്ടുകേട്ട് ... കടലില്‍ മെല്ലെ മുങ്ങികൊണ്ടിരിക്കുന്ന സൂര്യന്‍ എന്‍റെ നിഴലിന്‍റെ നീളം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു ...

ചുവപ്പാര്‍ന്ന ആകാശത്തിന്‍റെ ചെരുവിലൂടെ പക്ഷികള്‍ എങ്ങോട്ടോ പറക്കുന്നു ... ഞാനും അവരെപ്പോലെ ഒരു യാത്രയിലാണ് ... പക്ഷെ ഒരു വ്യത്യാസം മാത്രം ... എനിക്ക് ലക്ഷ്യമില്ല , കയറികിടക്കാന്‍ വീടുമില്ല ... ഞാനും ഈ കടല്‍തീരത്തെപോലെ ഒരാനാഥന്‍ ...

രാത്രികള്‍ ... എന്‍റെ യാത്രയെ മുടക്കികൊണ്ടിരുന്നു ... രാത്രിയില്‍ ആകാശം നോക്കി ഞാന്‍ മലര്‍ന്നു കിടക്കും ... നക്ഷത്രങ്ങളായി പുനര്‍ജനിച്ച ആത്മാക്കള്‍ അപ്പോള്‍ എന്നെ നോക്കി ചിരിക്കും ... മാറി മാറി വരുന്ന മേഘങ്ങള്‍ക്കിടയിലൂടെ ഞാന്‍ ചന്ദ്രനെ കണ്ടു ... എന്നും ഒരേ കാഴ്ചകളും , ഒരേ സ്വപ്നങ്ങളും മാത്രം ...


സുഖദുഃഖങ്ങളെ കുറിച്ചുള്ള പരാതിയും പരിഭവവുമെനിക്കില്ല . ഉറക്കമെന്ന മഹാപ്രതിഭാസം ഇടക്കപ്പെഴൊക്കെയോ എന്നെ കീഴടക്കി . ഞാന്‍ ഇപ്പോള്‍ മരിച്ചു കിടക്കുകയാണ് . ഓരോ ഉറക്കവും ഒരു മരണമാണ് . സൂര്യന്‍റെ ആദ്യ കിരണങ്ങള്‍ എന്നെ വിളിച്ചുണര്‍ത്തി ... ഞങ്ങള്‍ ഒരുമിച്ചു നടക്കാന്‍ തുടങ്ങി സൂര്യോദയത്തില്‍ നിന്നും അസ്തമയത്തിലേക്കുള്ള ദൂരം ... വര്‍ഷങ്ങളായി ഞങ്ങള്‍ ഇങ്ങനെയാണ് . ഓരോ പ്രഭാതത്തിലും ഞങ്ങള്‍ ഒത്തു ചേരുന്നു , സന്ധ്യയുടെ ഇരുട്ടില്‍ തനിച്ചാക്കി പിരിയുവാന്‍ ... നടക്കുന്നതിനിടയില്‍ എന്നും എന്നെ അലട്ടികൊണ്ടിരുന്നത് ഒരൊറ്റ ചിന്തമാത്രം . എവിടെയാവും ഈ യാത്ര അവസാനിക്കുന്നത്‌ ... ?   

Sunday, February 9

ഫേസ്ബൂക്കിലെ ഗാസ്സക്കാരന്‍ ...




എന്റെ സ്കൂളിലെ മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെ കഥ . വായിച്ചിട്ട് അഭിപ്രായം പറയണേ... !!!
...................................................

എടാ .... എടാ .... മുസ്തഫ്ക്കന്റെ അരോചകമായ വിളി . ഈ വിളിയോടെയാണ് ഞങ്ങള്‍ അന്‍സാര്‍ സ്കൂള്‍ ഹോസ്റ്റലേര്സിന്റെ ദിനചര്യ ആരംഭിക്കുന്നത് . ഇന്ന് ഞായറാഴ്ചയായതു കൊണ്ടാണെന്നു തോന്നുന്നു എല്ലാവരും നേരത്തെ എണീറ്റിട്ടുണ്ട് . പള്ളിയില്‍ പോയി വന്നു സുലൈമാനിയും 3 ബിസ്കറ്റും കഴിച്ചു മെസ്സിലെ അടിയും പിടിയും കഴിഞ്ഞു ഞാന്‍ ബെഡ്ഡില്‍ വന്നു കിടന്നു . എല്ലാവരും കളിക്കാന്‍ പോയിരിക്കുകയാണ് . ഞായറാഴ്ചത്തെ കളി ഭയങ്കര ആവെശമേറിയതാണ് . അടുത്ത ആഴ്ച ജില്ലാ കലോത്സവമായത് കൊണ്ട് കളിക്കാന്‍ പോകരുതെന്ന് പാട്ടുസാര്‍ പ്രത്യേകിച്ച് പറഞ്ഞിരുന്നു . അത് കൊണ്ട് കളിക്കാന്‍ പോകേണ്ടെന്നു തീരുമാനിച്ചു . പക്ഷെ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല . മിണ്ടാനും പറയാനുമാണെങ്കില്‍ ആരുമില്ല . ഞാനെണീറ്റു പത്ത് - ബിയുടെ ജനലരികില്‍ പോയിരുന്നു . അവിടെയിരുന്നു പെരുമ്പിലാവ് ടൌണ്‍ കാണാന്‍ നല്ല രസം തോന്നും . അങ്ങനെ കുറച്ചു നേരം ഇരുന്നപ്പോഴേക്കും എന്റെ ആ ഇരുത്തം എന്റെ
ഫലസ്തീനി ഫേസ്ബുക്ക്‌ ചങ്ങാതി അറാ്ഫാത്തിനോട് സാമ്യമുള്ളത് പോലെ തോന്നി .വളരെ യാദ്രശ്ചികമായിട്ടാണ് ഞാന്‍ അവനെ പരിച്ചയപെടുന്നത് . അവന്‍ അന്നെനിക്കു സ്വയം പരിചയപെടുത്തി തന്നു - ഞാന്‍ അറഫാത്ത് , 15 വയസ്സ് , ഗസ്സയിലെ ഒരു തെരുവില്‍ താമസിക്കുന്നു . എന്നും വെടിയോച്ചകള്‍ കേട്ടുണരും , മരണവാര്‍ത്തകള്‍ കേട്ടുരങ്ങും . ഇത്രയും കേട്ടപ്പോള്‍ എനിക്കെന്തോ എനിക്ക് അവനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന് തോന്നി . അവന്‍ അവന്റെ ആ വലിയ കഥ പറഞ്ഞു തുടങ്ങി .

" അന്ന് ഞാന്‍ ഗസ്സ ടൌണിലെ വലിയ ഒരു സ്കൂളിലെ 7ാം ക്ലാസ്സ്‌  വിദ്യാര്‍ഥിയായിരുന്നു . പഠനത്തില്‍ കേമന്‍ , പാട്ട് പാടും , ചിത്രങ്ങള്‍ വരക്കും , എന്തിനു കായിക മത്സരങ്ങളില്‍ പോലും അടിപൊളി .... ഇതൊക്കെയായിരുന്നു എന്റെ അധ്യാപകര്‍ക്ക് എന്നെ കുറിച്ച് പറയാനുള്ളത് . അങ്ങനെ ആ സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു പോകുന്നതിന്ടയില്‍ ഇസ്രായേലിന്റെ കഴുകന്മാര്‍ എന്റെ സ്കൂളിനു മുകളില്‍ അവരുടെ ഷെല്ലുകള്‍ വര്‍ഷിച്ചു . പെട്ടെന്ന് പരിസരമാകെ ഇരുണ്ടു പൊടിപടലങ്ങള്‍ നിറഞ്ഞു, ആകെ നിലവിളികള്‍ , കരച്ചിലുകള്‍ , എന്റെ ഉറ്റ സുഹ്രത്തുക്കള്‍ കയ്യും കാലും നഷ്ടപ്പെട്ടു കിടന്നു ഞെരിയുന്നു , അവരുടെ കണ്ണുകളില്‍ എനിക്ക് വേദനയുടെ അസ്വസ്തയും , നിസ്സാഹായാവസ്ഥയുമാണ്‌ കാണാന്‍ കഴിഞ്ഞത് . പെട്ടെന്നാണ് അതുണ്ടായത്‌ . സ്കൂള്‍ കെട്ടിടം തകര്‍ന്നു തുടങ്ങി . ഒരു വലിയ കോണ്‍ക്രീറ്റ് കട്ട എന്റെ നേരെ വന്നു . പിന്നെ ഞാന്‍ കണ്ണ് തുറക്കുന്നത് ഏതോ ആശുപത്രിയില്‍ കരഞ്ഞു കണ്ണീര്‍ വറ്റിയ എന്റെ ഉമ്മയുടെ അരികെയാണ് . എന്റെ ഉമ്മാക്ക് എന്റെ കാല്‍ മുറിച്ചു മാറ്റി എന്നാ വിവരം എന്നെ അറിയിക്കാന്‍ വക്കുകലില്ലയിരുന്നു . തീര്‍ച്ചയായും അതെനിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു . രണ്ടാഴ്ചക്ക് ശേഷം ഞാന്‍ വീട്ടില്‍ എത്തി . ആ ദിവസം തൊട്ട് ഈ ലാപ്ടോപ് ആണ് എന്റെ സുഹ്രത്ത്‌ . ഇപ്പോള്‍ രാവിലെ എണീറ്റാല്‍ എന്റെ ലാപ്‌ടോപ്പും എടുത്തു ഞാന്‍ ജനലരികെ ചെന്നിരിക്കും . അവിടെ നിന്നും സ്കൂളില്‍ പോകുന്ന കുട്ടികളെ നോക്കിയിരിക്കാന്‍ എന്ത് രസമാണെന്നോ ? ചിലപ്പോഴൊക്കെ എനിക്ക് സങ്കടം വരും ഞാനും അങ്ങനെയൊക്കെ പോയതാണല്ലോ എന്ന് ആലോചിക്കുമ്പോള്‍ . "

എനിക്ക് കൂടുതല്‍ അറിയണം എന്ന് തോന്നി , ഞാന്‍ അവന്റെ കുടുംബത്തെ പറ്റി ചോദിച്ചു .

"എന്റെ കുടുംബം വളരെ ചെറുതാണ് . ഞാന്‍ , ഉപ്പ , ഉമ്മ , പിന്നെ എന്റെ കൊച്ചനുജത്തി സാറ . സ്കൂളില്‍ നടന്ന ആക്രമണത്തിനു ശേഷം രണ്ടു-മൂന്നു മാസങ്ങള്‍ക്ക് ശേഷം എന്റെ സാറയെ ഓഫിസില്‍ നിന്നും മടങ്ങും വഴി ഉപ്പ സ്കൂളില്‍ നിന്നും കാറില്‍ കയറ്റി . പക്ഷെ അടുത്ത ജങ്ങ്ഷനില വെച്ച് ആ കഴുകന്മാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു . ഉപ്പ കെഞ്ചി പറഞ്ഞിട്ടും അവര്‍ വെറുതെ വിട്ടില്ല . അവര്‍ കാറിനു നേരെ തിരയോഴിച്ചു . എന്റെ ഉപ്പന്റെയും സാറയുടെയും മയത്തുനമസ്കരിക്കാന്‍ പോലും എന്റെ നിശ്ചലമായ കാലുകള്‍ സമ്മതിചില്ല . "

ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും എനിക്ക് പോകാനുള്ള സമയം ആയിരുന്നു . ഞാനവനോട് യാത്ര പറഞ്ഞു ലോഗ് ഔട്ട്‌ ചെയ്യനോരുങ്ങി , പക്ഷെ അവസാനമായി അവന്റെ ഒരു മെസ്സേജ് കൂടി വന്നു . " ഇനിയൊരു ഷെല്‍ എന്റെ തലയില്‍ വന്നു വീഴാതിരിക്കുകയും എന്റെ നേരെ ഒരു ബുള്ളെറ്റ് പാഞ്ഞുവരാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ട് അവന്‍ സലാം പറഞ്ഞു .. "

പിന്നെ ഒരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല . അവനുവേണ്ടി ഇപ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട് . അവനുമായുള്ള സംഭാഷണം എന്നെ ആകെ മാറ്റി . ഞാന്‍ മറ്റാളുകളെ കുറിച്ചും ചിന്തിച്ചു തുടങ്ങി .

അപ്പോഴേക്കും കളി നിര്‍ത്താനുള്ള ബെല്‍ അടിച്ചു . ഞാന്‍ വേഗം ഹോസ്റ്റലിലേക്ക് ഓടി . ഞാന്‍ അദീപിന്റെ ആഫ്ടറാണ് . വേഗം ചെന്നില്ലെങ്കില്‍ വേറെ ആരെങ്കിലും കയറും . പിന്നെ കുളിക്കാന്‍ ബാത്ത് റൂം കിട്ടാന്‍ പ്രയാസമാണ് . ഇന്നാണെങ്കില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസ്സുമുണ്ട് . . 
.................................................................
(ഞാന്‍ ആ ജനലരികില്‍ നിന്നും എണിറ്റോടി . അപ്പോഴേക്കും പെരുമ്പിലാവ് ടൌണിന്റെ വഴിയോരങ്ങളെല്ലാം സജ്ജീവമായി കഴിഞ്ഞിരുന്നു ..... )

Wednesday, December 25

Sun Raha Hai - Cover ft.Irfan Erooth , Bismi



വെറുതെ ഒരു ശ്രമം ...... അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാന്‍ മറക്കരുത് .... 

Monday, April 29

എനിക്ക് വോട്ടു ചെയ്യില്ലേ???

പ്രിയ ബ്ലോഗ്ഗര്‍ സുഹ്രത്തുക്കളെ എല്ലാവര്‍ക്കും സുഖമല്ലേ??? ഞാന്‍ ഒരു മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട് ഇന്റര്‍നാഷണല്‍ മത്സരമാണ്‌....ജയിച്ചാല്‍ എനിക്ക് ലോകത്തെ ഒരു പ്രമുഖ ബാണ്ടിന്റെ പാട്ടുകാരനാകാം.....നെറ്റിലൂടെയാണ് മത്സരം , യൂടൂബില്‍ കൂടുതല്‍ ലൈകും , ഷെയറും , കമന്റും കിട്ടുന്നയാളാണ് ജയിക്കുക....നിങ്ങള്‍ എനിക്ക് ലൈകും കമന്റും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .......

ലൈകും കമന്റും ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക :
 https://www.youtube.com/watch?v=IcsLW7hF7sQ


Friday, April 26

സാര്‍ പാട്ട് പിടിച്ചു ..... എനിക്ക് കോളടിച്ചു ..... !!!

ഒരു വര്‍ഷവും രണ്ടുമാസവും  ഇരുപത്തിയാറ് ദിവസവും കഴിഞ്ഞു ഇവിടെ എന്തെങ്കിലും പോസ്ടിയിട്ടു , ഏതായാലും ഇപ്പോള്‍ ഒന്ന് പോടീ തട്ടിയെടുക്കാം എന്ന് കരുതുന്നു ...... പക്ഷെ എന്ത് പോസ്റ്റും എന്ന സംശയത്തില്‍ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം ഒരു സാര്‍ കാരണം നടന്ന കഥ നിങ്ങളോട് പറയാം എന്ന് വെച്ചത് .......

 എന്നാ പിന്നെ തുടങ്ങാം അല്ലെ...???
സംഭവ ദിവസം സ്റ്റഡിക്ലാസ്സില്‍ ഞാനും,ബാസിലും,ആദിലും പിന്നെ തടിയന്‍ അദ്നാനും പാട്ട് പാടിയിരിക്കുകയായിരുന്നു പെട്ടന്നായിരുന്നു അത് , അതാ റസാക്ക്‌ സര്‍ ചീറിപാഞ്ഞു വരുന്നു.....സറിന്റെ വരവും എന്‍റെ ബുക്ക്‌ പിടിച്ചെടുക്കലും ഒപ്പമായിരുന്നു എന്നിട്ട് എന്നോട് ഒരു ചോദ്യം "എന്താടോ ഇത്????" ഞാന്‍ പറഞ്ഞു "സര്‍ ഞാന്‍ എഴുതിയ പാട്ട് ഇവര്‍ക്ക് കാണിച്ചു കൊടുത്തതാ...."(പിന്നെ %^#%&^%*%&#%^$.................) അങ്ങനെ ആ സംഭവം കഴിഞ്ഞു എന്ന് കരുതി സമാധാനിക്കുമ്പോളാണ് അടുത്ത പാര!!!!ഞങ്ങളുടെ മോറല്‍ സയന്‍സ് എടുക്കുന്ന ഹമീദ്‌ സറിനു ബെഞ്ചില്‍ കിടക്കുന്ന എന്‍റെ പാട്ട് ബുക്ക്‌ എടുക്കണം എന്ന് ചെറിയൊരു ആശ....സര്‍ അതെടുത്ത് വായിച്ചു.....പിന്നെ ഒരു വിളി......"ഇര്‍ഫാന്‍!!!!!" ഞാന്‍ ചോദിച്ചു "എന്താ സര്‍???" സര്‍ ചോദിച്ചു "ഇത് എന്താണ്???"..........."അ..അ...അത് പ..പാട്ടാണ് സര്‍ ....ഞാന്‍ എഴുതിയതാ......" അപ്പോള്‍ സര്‍ അത് പാടാന്‍ പറഞ്ഞു...ഞാന്‍ മുഴുവനും പാടി കേള്‍പ്പിച്ചു അപ്പോള്‍ സര്‍ എന്നെയും കൂട്ടി നേരെ വാര്‍ഡന്‍ റൂമിലേക്ക്‌ പോയിട്ട് എന്‍റെ പുസ്തകം റസാക്ക്‌ സാറിന്‍റെ മുന്നിലേക്ക്‌ ഒരൊറ്റയേറ്.....അപ്പോള്‍ റസാക്ക്‌ സര്‍ "നീ പിന്നെയും ക്ലാസ്സില്‍ പാടിയോ....നിനക്ക് എത്ര പറഞ്ഞാലും മഞ്ഞിലാവുലെ {!!!പാലക്കാടന്‍ മനസിലാവുലെ!!!}???????" അപ്പോള്‍  ഹമീദ്‌ സര്‍ പറഞ്ഞു "സര്‍ അതൊന്നും അല്ല ഇവന്‍ നന്നായി എഴുതുന്നുണ്ട്  സാര്‍ ആ പാട്ടുകള്‍ കേട്ടോ???" അപ്പോള്‍ റസാക്ക്‌ സര്‍ എന്നോട് പാടാന്‍ പറഞ്ഞു,ഞാന്‍ പാടി....പാടി കഴിഞ്ഞതും റസാക്ക്‌ സര്‍ എഴുന്നേറ്റു എന്‍റെ പുറത്തുതട്ടിയിട്ട് പറഞ്ഞുനന്നായിട്ടുണ്ടല്ലോ .....ഞാന്‍ ഇവിടെ  ജോലി തുടങ്ങിയിട്ട് ഇതുവരെ   എന്നെ ഇവിടെയെന്നും ഓര്‍ക്കാന്‍ മാത്രം വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല...... ഇത് എനിക്ക് ഒരു അവസരമാണെന്നു തോന്നുന്നു , ഇത് പ്രിന്‍സിപ്പലിന്റെ അടുത്ത് അവതരിപ്പിച്ചു നമ്മുക്ക് സിടിയാക്കാം എന്താ പോരെ.....???. (പിന്നെ ഇനി ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ , എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി* (*ഒന്നോന്നുംമല്ല ഒരു പത്തു-പതിനാറെണ്ണം)...... അവിടുന്നാണ് എന്റെ ആദ്യത്തെ ആല്‍ബം "WAY BACK 2 HOSTEL"ഇന്‍റെ പിറവി.....
ആല്‍ബത്തിന്റെ സിടികവറിന്‍റെചിത്രമാണിത് ...


പിന്നെയങ്ങോട്ടു ഓട്ടമായിരുന്നു പ്രിന്‍സിപ്പലിന്റെ മുമ്പില്‍ അവതരിപ്പിക്കലും മറ്റും , പക്ഷെ അതോടു കൂടി തീര്‍ന്നു, പ്രിന്‍സിപ്പല്‍ പറഞ്ഞു ഇത് വേണ്ടത്ര സ്റ്റാന്‍ഡേര്‍ഡ് ഇല്ലെന്നു ,  എല്ലാം തകര്‍ന്നു എന്ന് കരുതി , ഞാനും ബാസിലും എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് ബാസിലിന്റെ തലയില്‍ ഒരു ബുദ്ധിയുതിച്ചത്!!! ഇതെന്തുകൊണ്ട് നമ്മള്‍ തന്നെയങ്ങിറക്കി കൂടാ??? അങ്ങനെ ഞങ്ങള്‍ രണ്ടും കലിപ്പിച്ചിറങ്ങി.... സ്കൂള്‍പൂട്ടി , ബാസില്‍ കാസര്‍ഗോഡില്‍നിന്നും വാണിയമ്പലതെത്തി....രണ്ടു പേരുടെയും ഇത്രയും കാലത്തെ സമ്പാദ്യം* മൊത്തവും ഇന്‍വെസ്റ്റ്‌ ചെയ്തുകൊണ്ട്  (*സമ്പാദ്യം എന്ന് പറയുമ്പോള്‍ കോടികളൊന്നുമില്ല കേട്ടോ വെറും നാലായിരം രൂപ , പക്ഷെ ഞങ്ങള്‍ക്കതും വലുതായിരുന്നു ) അങ്ങനെ രണ്ടു പേരും കൂടി ബസ്സൊക്കെ കയറി മലപ്പുറം അങ്ങാടിയില്‍ ചെന്നിറങ്ങി , ആളുകളോടും മറ്റും ചോദിച്ചു ഹിമ സ്റ്റുഡിയോയില്‍ എത്തി ചേര്‍ന്നു .... പാട്ടൊക്കെ റെക്കോര്‍ഡ്‌ ചെയ്തു ... അടുത്ത ദിവസം ബാസില്‍ തിരിച്ചു പോയി പിന്നീട് ഞാന്‍ ഒറ്റക്കായി .... ഞാന്‍ പ്രസ്സില്‍ പോയി നോട്ടീസ് അടിപ്പിച്ചു , ഫ്ലെക്സ്‌ അടിപ്പിച്ചു , നാട്ടിലും അങ്ങാടിയിലും ഒട്ടിച്ചു , തൂക്കിയിട്ടു .... അങ്ങനെ ആ ദിവസം വന്നെത്തി മെയ്‌ 3 2012 .... ആല്‍ബത്തിന്റെ റിലീസ് .... ഞങ്ങള്‍ കളിക്കാറുള്ള പാടത്ത് സ്റ്റേജ്ഒക്കെ കെട്ടി , അയല്‍വാസികളെയെല്ലാം വിളിച്ചു വരുത്തി , ഒരു വമ്പന്‍ പരിപാടി , ചടങ്ങില്‍ എന്റെ വല്ല്യുപ്പയും , എന്നെ ശാസ്ത്രിയസംഗീതം ഒരു വര്‍ഷത്തോളം പഠിപ്പിച്ച പിന്നണിഗായകനും കൂടിയായ ബാവ കൂരാടും സംസാരിച്ചു , ടെലീഫിലിം നടനും മുന്‍ മാപ്പിളപാട്ടുകാരനുമായ കെ.സി വണ്ടൂര്‍ സിടി റിലീസ് ചെയ്യുകയും ചെയ്തു ..........അന്നു രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല....അല്ലെങ്കില്‍ തന്നെ എങ്ങനെ ഉറങ്ങും ജീവിതത്തിലെ ഒരു വലിയ സ്വപ്നം അല്ലെ നടന്നത് അതും ആരുടേയും സഹായമില്ലാതെ !!!!!

അങ്ങനെ അതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് അടുത്ത സന്തോഷം ഫോണിന്റെ രൂപത്തില്‍ വരുന്നത്..... അവിടത്തെ ലോക്കല്‍ ചാനല്‍ വണ്ടൂര്‍ വിഷനില നിന്നായിരുന്നു , അവര്‍ക്ക് എന്നെ കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ എടുക്കണമെന്ന് ,... ഞാന്‍ സമ്മതിച്ചു , അവര്‍ കുറേ ചോദ്യങ്ങള്‍ ചോദിച്ചു ഞാന്‍ കഴിയാവുന്ന അത്രയും ബഡായി അടിച്ചു , പക്ഷെ അവര്‍ അതെല്ലാം റിപ്പോര്‍ട്ട്‌ ചെയ്യും എന്ന് ഞാന്‍ കരുതിയിട്ടില്ലായിരുന്നു , പിന്നീട് ടി.വിയില്‍ റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ എന്റെ ബഡായി കേട്ടിട്ട് എനിക്ക് തന്നെ ചിരി വന്നു പോയി.......കേട്ട് നോക്ക് റിപ്പോര്‍ട്ട്‌ താഴെ ചേര്‍ത്തിട്ടുണ്ട് .....


അപ്പോള്‍ ഈ പറഞ്ഞതാണ്‌ എന്റെ ആദ്യത്തെ ആല്‍ബത്തിന്റെ കഥ.......ഇനിയും വരണംകേട്ടോ...... ഇവിടെ വൈകാതെ ഞാന്‍ ഗിറ്റാര്‍ വാങ്ങിയ കഥ പോസ്റ്റ്‌ ചെയ്യുന്നുണ്ട്.....പിന്നെ ഇത്രയും വായിച്ച സ്ഥിതിക്ക് ഒരു കമന്റ്‌ തന്നിട്ട് പോകണേ......