കുറച്ചു ദിവസങ്ങള്‍ പരീക്ഷയുടെ തിരക്കിലായിരുന്നു അത് കൊണ്ട് തന്നെ ബ്ലോഗിലേക്കൊന്നും തിരിഞ്ഞു നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല.....വെറും ഒരു ചിന്ത..പഠനം..പഠനം....എന്ന് മാത്രം.......പരീക്ഷയൊക്കെ......അങ്ങനെ സുഖമായി കഴിഞ്ഞു....ഏപ്രില്‍ എട്ടിനാണ് റിസള്‍ട്ട് എന്താവുമോ എന്തോ??????പാസുമോ അതോ പൊട്ടുമോ....ഏതായാലും ഫൈസുക്ക പ്രാര്‍ഥിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു....എന്തെങ്കിലും ഗുണം ചെയ്യാതിരിക്കില്ല.....വലിയ ഹാഫിള്‍ {ഖുര്‍ആന്‍ പഠിച്ച ആള്‍} അല്ലെ........ആ അങ്ങനെ ഞാന്‍ പറയാന്‍ പോകുന്നത് ഇതൊന്നുംമല്ല. അവസാന ദിവസം നടന്ന ഒരു സംഭവമാണ് ഞാന്‍ പറയാന്‍ പോക്കുന്നത്.....അവസാന ദിവസം പരീക്ഷ നടക്കുകയാണ് .സോഷ്യല്‍ ആണ് വിഷയം.... ഞാന്‍ കുഴപ്പമില്ലാതെ എഴുതുന്ന പരീക്ഷയാണ്.....എന്‍റെ മുമ്പില്‍ ഇരിക്കുന്നത് എന്‍റെ ക്ലാസ്സില്‍ അത്യാവശ്യം പഠിക്കുന്ന ഹമിയ എന്നൊരു പെണ്‍കുട്ടിയാണ്....സ്വാഭാവികമായും ഒരാളുടെ പേപ്പര്‍ തുറന്നു വെച്ചിരിക്കുന്നത് കണ്ടാല്‍ നമ്മുടെ കണ്ണ് ഒന്നങ്ങോട്ടു പോവില്ലേ???അത് ഇത്ര വലിയ തെറ്റാണോ????പറഞ്ഞു വന്നത് അതൊന്നുംമല്ല......അന്ന് ഞങ്ങളുടെ പരീക്ഷ കഴിയാന്‍ അര മണിക്കൂര്‍ ബാകിയിരിക്കെ.....കുറേ ടീച്ചര്‍മാര്‍ വന്നു വാതില്‍ അടച്ചു.....അപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല....പിന്നെ പരീക്ഷ കഴിഞ്ഞതിനു ശേഷം ഞങ്ങളോട് എല്ലാവരോടും ഓഡിറ്റോറിയത്തില്‍ എത്താന്‍ പറഞ്ഞു....ഞങ്ങള്‍ അവിടെ ചെന്ന് വരി വരിയായി നിന്നു....അപ്പോള്‍ അതാ പ്രിന്‍സിപ്പാള്‍ കയ്യില്‍ നിറയെ മൊബൈലുകളും,പെന്‍ ഡ്രൈവുകളും,ക്യാമറകളും മറ്റുമായി വരുന്നു.......എന്നിട്ട് അതില്‍ നിന്നും ഏറ്റവും വിശിഷ്ടമായ ഒന്നെടുത്തു...അതെന്താണെന്നല്ലേ???പടക്കം!! വിവിദ ഇനങ്ങളിലുള്ള പടക്കം.....!!! അത് ഉയര്‍ത്തി പിടിച്ചുകൊണ്ടു ചോദിച്ചു, ഇതാര് കൊണ്ടുവന്നതാണെന്ന്. അപ്പോള്‍ ശഹിന്ഷ എന്നൊരു കുട്ടി ചെന്നു അവന്‍ വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു.....അങ്ങനെ ഓരോരുത്തരായി പിടിക്കപെട്ടപ്പോളായിരുന്നു മനസിലായത് ബാഗ് ചെക്കിംഗ് നടന്നിട്ടുണ്ട് എന്ന്....അങ്ങനെ എല്ലാം കഴിഞ്ഞു അവസാനം ഒരു പേപ്പര്‍ എടുത്തു.....എന്നിട്ടത് വായിച്ചു...എല്ലാവരും ചിരിച്ചു. അവസാനം ഇത് എഴുതിയതാരാണെന്നു ചോദിച്ചു...അപ്പോള്‍ ഞാന്‍ ചിരിച്ചു കൊണ്ട് അങ്ങനെ നടന്നു ചെന്നു അപ്പോള്‍ പ്രിന്‍സി എന്നോട് പറഞ്ഞു "You Are Genius"......അപ്പോള്‍ ഞാന്‍ പോലും ഞെട്ടിപ്പോയി.... സംഭവം എന്താണെന്നല്ലേ.......ആ പേപ്പര്‍ ഒരു കത്തായിരുന്നു ..ഞങ്ങളുടെ സ്കൂളിലെ അറബി എടുക്കുന്ന അസ്ലം സാറിനുള്ള കത്ത് .....അത് കുറേ പ്രാവശ്യം വായിച്ചു ചിരിച്ചു ചിരിച്ചു കഴിഞ്ഞിട്ടാണ് പോലും പ്രിന്‍സിപ്പാള്‍ അവിടെ വന്നത്.....ഏതായാലും അപ്പോള്‍ എനിക്കൊന്നു ഗമ കൂടി....കാരണം അത്ര കുട്ടികളുടെ ഇടയില്‍ നിന്നും ഒരു വലിയ അപ്പ്രിസിയെശന്‍ ആയിരുന്നു അത്............ഇനി ഞാന്‍ നിര്‍ത്തുകയാണ്.
മേല്‍ പറഞ്ഞ കത്ത് അടുത്ത ബഡായി....!ഒരുപക്ഷെ അവസാനത്തെയും...
അവസാനമായി ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു........ഞാന്‍ ഇത്ര നേരം പറഞ്ഞത് ബഡായി... ഇനി പറയാന്‍ പോകുന്നതും ബഡായി........സോറിട്ടോ നിങ്ങളെ പറ്റിച്ചതിനു... ഇനി സത്യം പറയാം യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അവസാന ദിവസം അടിച്ചു പോളിക്കുകയാണുണ്ടായത്.....എന്‍റെ ചങ്ങാതിമാര്‍ എന്‍റെ വീട്ടില്‍ വരുകയും....ഞങ്ങള്‍ വാണിയമ്പലം പാറ കാണാനും പോയി.........അത് കൊണ്ട് എന്‍റെ ബ്ലോഗ് സുഹൃത്തുക്കളെ എന്നോട് പൊറുക്കണം....എനിക്കൊരു വാശിയുണ്ടായിരുന്നു പരീക്ഷക്ക് ശേഷം നല്ലൊരു ബഡായികൊണ്ട് തന്നെ തുടങ്ങണം എന്ന്.......അത് കൊണ്ടാട്ടോ.....!!!!
അവസാന ദിവസം വാണിയമ്പലം പാറയില്‍ നിന്നും എടുത്തത്...ഞാനും ശഹിന്ഷയും......ഞാന്‍ എഡിറ്റ് ചെയ്തത്.......