Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Monday, March 7

ആദ്യ ബഡായി...ആരംഭിക്കുന്നു....

ഹ...ഹ.....,അങ്ങനെ ഞാന്‍ തുടങ്ങുകയാണ്.........പേടിക്കണ്ട കഴിഞ്ഞ പോസ്റ്റു പോലെ വഴിയില്‍ പോസ്റ്റ്‌ മുട്ടി നില്‍ക്കില്ല  എന്ന് ഞാന്‍ വാക്ക് തരുന്നു,സത്യം.{ഇനിയെങ്ങാന്‍  അങ്ങിനെ ആയില്ലെങ്കില്‍ ഇപ്പറഞ്ഞതിനെയും   ഒരു ബഡായി ഇനത്തില്‍ പെടുത്തി എന്നോട് ക്ഷമിക്കണമെന്ന് കൂടി പറയുന്നു}

ഏതായാലും സംഭവം നല്ല രസകരം തന്നെ, പക്ഷെ  ഞാന്‍ അത് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കുമോ എന്നെനിക്കറിയില്ല...... ഞാന്‍ പറയുകയാണ്‌.....കഥ നടക്കുന്നത്, മലപ്പുറം ജില്ലയുടെ ഒത്ത നടുക്ക് ‌ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ വാണിയമ്പലം എന്ന കൊച്ചു ഗ്രാമത്തിലാണ്.........{ബാക്കില്‍ മ്യൂസിക്‌},,,,##@@@$$$%%%^^^&&*(((::{}{}}""".............................
വാണിയമ്പലം പാറ.....
അതിരാവിലെ,, കുളിരേകുന്ന തണുപ്പത്തു ഞാന്‍ അങ്ങനെ സ്വപ്നം കണ്ടുറങ്ങുകയാണ്.....കിളികളുടെ  കള..കള ശബ്ദങ്ങള്‍ക്കിടയില്‍ ട്രീ......ട്രീ...... "ഓ ആരാ ഈ അലാറം കണ്ടു പിടിച്ചത്...അവനെയെങ്ങാനും എന്‍റെ കയ്യില്‍ കിട്ടിയാല്‍ അന്നവന്റെ അവസാനമായിരിക്കും......നല്ല സ്വപ്നമായിരുന്നു...എല്ലാം തുളഞ്ഞു......"അങ്ങനെ ഞാന്‍ ഉറക്കത്തില്‍ നിന്നും എണീറ്റു.........പിന്നെ പല്ല് തേച്ച്.....ബാത്ത്റൂമില്‍ ക്ലോസെറ്റില്‍ ഇരുന്നൊരുറക്കം.....ആ ഉറക്കം ഉമ്മ വാതിലില്‍ മുട്ടുന്നത് വരെ നീളും.....പിന്നെ സമയം ലൈറ്റായി    യുനിഫോമിടലും......ടൈം ടേബിള്‍ നോക്കലും....ബസ്‌ വരലും....ഓടലും......എല്ലാം ഒരു തിരക്ക്.....അങ്ങനെ ഞാന്‍ സ്കൂളില്‍ എത്തി.... വരാന്തയിലൂടെയങ്ങനെ നടന്നു,, ഓരോ ക്ലാസ്സിന്റെയും ഡോറിനു മുകളിലെ ബോര്‍ഡുകള്‍  വായിച്ചു, V-A,   V-B,  V-C    എന്‍റെ ക്ലാസ്സെത്തി...
എല്ലാവരും ഇരുന്നുപഠിക്കുന്നു........ഹയ്യോ......ഹിഷാമുപോലും പഠിക്കുന്നു......

റബ്ബേ ഞാന്‍ ആകാശതോട്ടു നോക്കി, ഏയ് ഇല്ല കാക്ക മലന്നുപറക്കുന്നൊന്നുമ്മില്ല........ഏതായാലും കാര്യമെന്താണെന്നു ചോദിക്കാം, ജിതിന്‍ എത്തിയിട്ടുണ്ട്.....ജിതിന്‍  ആരാണെന്നല്ലേ സംശയം, എന്‍റെ ബെസ്റ്റ്‌ ഫ്രണ്ട് {ആ സ്കൂളില്‍ ആയിരുന്നപ്പോള്‍} അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു ഇന്ന് മിനി മിസ്സ്‌ ഹിന്ദി ചോദ്യോത്തരങ്ങള്‍ പഠിച്ചു വരാന്‍ പറഞ്ഞിട്ടുണ്ടെന്ന്.......എനിക്കാണെങ്കില്‍ ഹിന്ദി കണ്ണെടുത്ത കണ്ടു കൂട.....കാരണം പണ്ട് മുതലെ എനിക്ക് മാര്‍ക്ക്‌ കുറഞ്ഞിരുന്ന വിഷയം ഹിന്ദിയായിരുന്നു........അങ്ങനെ മിനി മിസ്സ്‌ ക്ലാസ്സില്‍ വന്നു......
ആദ്യ ഊഴം എനിക്ക് തന്നെയായിരുന്നു.......ഞാന്‍ ഉത്തരം പറഞ്ഞില്ല, കാരണം മറ്റൊന്നുമ്മല്ല എനിക്കറിയില്ലായിരുന്നു......ഞാന്‍ പ്രതീക്ഷിച്ച അത്ര പോരായിരുന്നു മിസ്സിന്റെ അന്നത്തെ ആ പെര്‍ഫോമന്‍സ്. മിസ്സ്‌ മറുപടി രണ്ടു വാക്കിലോതുക്കി... 
"GET OUT!!!"
ഞാന്‍ ബഹുമാനത്തോടെ ഇറങ്ങികൊടുക്കുകയും ചെയ്തു. ഒന്നുമില്ലെങ്കില്‍ മിസ്സെന്നോട് പറഞ്ഞതല്ലേ.. അതെനിക്കനുസരിക്കാതിരിക്കാന്‍ കഴിയുമോ....

പിന്നെ  ഇന്‍റെര്‍വെല്ലായി ..അപ്പോള്‍ ക്ലാസ്സിലെ വില്ലന്‍ അരുണ്‍ രാജ് എന്നോട് വന്നു ചോദിച്ചു..."വിമാനം പെട്രോളിനാണോ ദീസലിനാണോ പോകുന്നതെന്ന്..."ഞാനാണെങ്കില്‍ ഇടക്കൊക്കെ വിസ പുതുക്കാന്‍ ജെദ്ദയില്‍ പോകുന്നത്കൊണ്ട് ഈ വിമാനപരമായ സംശയങ്ങള്‍  ചോദിക്കാന്‍ എല്ലാവരും എന്റെയടുതാ വരാര്‍...ഞാന്‍ ആ അവസരം പരമാവധി ഉപയോഗപെടുത്താറുമുണ്ട് ....... അങ്ങനെ അരുണ്‍ രാജിനോട് ഞാന്‍ പറഞ്ഞു.. വിമാനത്തില്‍ പെട്രോളും ദീസെലും ചേര്‍ത്ത് പിസെല്‍ എന്നൊരു സാധനമാണ് നിറക്കുന്നതെന്ന്, പാവം അവനതു വിശ്വസിക്കുകയും ചെയ്തു.........ഇവിടെ നിന്നാണ് എന്‍റെ ബ്ലോഗയല്‍വാസികളെ ...എന്‍റെ ബഡായിയുടെ തുടക്കം....ഏതായാലും ഇനിയും കാത്തിരിക്കൂ.... എന്‍റെ ബഡായികള്‍ വായിക്കാന്‍.......


                                                                        തുടരും....

7 comments:

  1. @കിരണ്‍ താങ്ക് യു കിരണ്‍ ചേട്ടാ.....
    @ഇസ്മായില്ക്ക തുടങ്ങീട്ടോ....

    ReplyDelete
  2. hahahhahahhahhhh!!!!
    blogee adipoli...
    allaa,actually vimaanathil enthaa nirykkunne?

    ReplyDelete
  3. ഈ പിസെല്‍ എവിടെക്കിട്ടും?

    ReplyDelete
  4. നന്ദി...ജാസ്മികുട്ടിത്ത......അതറിയാത്തതു കൊണ്ടല്ലേ ഞാന്‍ ബഡായി വിട്ടത്

    സഫൈര്‍ ചേച്ചി...ബ്ലോഗീസ്‌ പീസെല്‍ പമ്പില്‍....

    ReplyDelete
  5. എനിക്കറിയേണ്ടത് ഇതൊന്നുമല്ല.ഈ ഫോട്ടോയുടെ താഴെ എങ്ങനാ എഴുതുന്നത്?മുകളിലത്തെ ഫോട്ടോയുടെ താഴെ വാണിയമ്പലം പാറ എന്നെഴുതിയ പോലെ.


    ഇതെങ്കിലും സത്യം പറയണേ........
    ബഡായി പോട്ടിക്കരുത്

    ReplyDelete