ഈ തലക്കെട്ട് പല അര്‍ത്ഥങ്ങളിലും നാം ഇന്ന് കേട്ട് കൊണ്ടിരിക്കുന്നു..
വെറും ഒരെഴുത്ത് എന്നുള്ളതിനപ്പുറം ഒരു സമൂഹം കാരണം വളരെ അധികം കഷ്ടപ്പെടുന്ന ഒരു പറ്റം ബാല്യങ്ങളെ കുറിച്ചുള്ള ഒരു ചെറു ചിന്തയാണ് ഈ കുറിപ്പിനാധാരം.
നമ്മെ പോലെതന്നെ നമ്മുടെ അതെ പ്രായമുള്ള ഒട്ടനവധി പിഞ്ചു കുഞ്ഞുങ്ങളുടെ കയ്യില്‍ ഫുട്ബോളും,ബാറ്റുമൊന്നുമ്മല്ല,
അവര്‍ കയ്യില്‍ വെക്കുന്നത് തെറ്റാലികളും,വാതകം നിറച്ച സോഡാക്കുപ്പികളുമാണ്......ഇതിനു കാരണം എന്താന്നല്ലേ???
മറ്റൊന്നുമ്മല്ല, അവരും അവരുടെ പിന്‍ തലമുറക്കാരും ജനിച്ചു വളര്‍ന്ന, ആദ്യ ഖിബ്‌ലയുടെ നാടിനെ ഒരു പറ്റം ക്രൂരരായ മനുഷ്യര്‍ അടിമപെടുത്തിക്കളഞ്ഞു..!
നമ്മളെല്ലാം ഇവിടെ അവധിക്കാലം കളിച്ചുല്ലസിച്ചു തീര്‍ക്കുമ്പോള്‍ ഒന്നാലോചിക്കണം,,, ഇവിടെ ഓരോ സിക്സര്‍ അടിക്കുമ്പോഴും
അങ്ങ് ദൂരെ ഫലസ്തീനില്‍ അവര്‍ ഓരോ പിഞ്ചുകുഞ്ഞിന്‍റെയും ജീവനാണ് എടുക്കുന്നത്.!!!
ഈ ഭയം,, അവരുടെ കുഞ്ഞുകൈകളില്‍ ഏതു നേരവും കല്ലുകളാകുന്ന ആയുധം പിടിപ്പിച്ചു.
അവരുടെ തലകളില്‍ ഷെല്ലുകള്‍ വന്നു വീഴുമ്പോള്‍...!
അരികില്‍ കാര്‍ ബോംബുകള്‍ പൊട്ടുമ്പോള്‍...!!
നെറ്റിക്കുന്നെരെ തോക്കുകള്‍ ചൂണ്ടപെടുമ്പോള്‍ ...!!!
ഇവര്‍ക്ക് തിരിച്ചു പ്രയോഗിക്കാന്‍ ഈ ചവണ ഗണ്ണും, കല്ലുബോംബുമ്മല്ലാതെ മറ്റെന്തുണ്ട്??....
നമ്മുടെ പ്രായത്തിലുള്ള,, നമ്മെ പോലെ തന്നെ കളിക്കണം എന്ന് ആഗ്രഹമുള്ള ഈ ഫലസ്തീനി മക്കള്‍ വീട്ടില്‍ നിന്നും സലാം പറഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഇനിയൊരു കാഴ്ച്ച അവരുമായിട്ടുണ്ടാകുമോ എന്നുറപ്പില്ലാത്ത,, അവരുടെ ധീര മാതാക്കള്‍ അവര്‍ക്ക് സ്നേഹത്തില്‍ ചാലിച്ച അന്ത്യ ചുംബനങ്ങളാണ് നല്‍കുന്നത്.
നമ്മളെ പോലെ ഗ്രൌണ്ടിലേക്കും പറമ്പിലേക്കുമൊന്നുമല്ല അവരുടെ പോക്ക്..യുദ്ധക്കളത്തിലേക്കാണ്.......!!
ഒന്നാലോചിച്ചു നോക്കൂ.. നമ്മളെ പോലെയുള്ള കുട്ടികള്‍ കയ്യില്‍....ആയുധവുമായി വീട്ടില്‍ നിന്നിറങ്ങുന്നതും അഥവാ തിരിച്ചു വന്നില്ലെങ്കില്‍ വെടിയേറ്റ് കിടക്കുന്നതുമായ ആ ഒരു ദൃശ്യം...........!
ഒന്നോര്‍ക്കണം നമ്മള്‍ ഇവിടെ സുഖലോലുപരായി ജീവിക്കുമ്പോള്‍
അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനെങ്കിലും സമയം കണ്ടെത്തിയില്ലെങ്കില്‍
പിന്നെ നമ്മളൊക്കെ മനുഷ്യരാണെന്ന് പറഞ്ഞു നടക്കുന്നതില്‍ ലജ്ജിക്കേണ്ടി വരും..
ദൈവ മാര്‍ഗത്തില്‍ ,,സ്വന്തം നാടിനു വേണ്ടി പോരാടുന്ന ഫലസ്തീനീ മക്കള്‍ക്ക് വേണ്ടി നമുക്കും പ്രാര്‍ഥിക്കാം...
(മദ്രസയില്‍ നിന്നും ഈയ്യിടെ ഇറക്കിയ കയ്യെഴുത്ത് മാസികക്ക് വേണ്ടി എഴുതിയത്.)
അവരോട് മാൻസികമായി നമുക്ക് ഐക്യപ്പെടാം
ReplyDeleteഅവർക്ക് വേണ്ടി പ്രാർത്ഥിക്കാം.
നാമ്മുടെയൊക്കെ നാടൂകളിൽ തന്നെ വളരെ കഷ്ടതായനുഭവിക്കുന്ന കുട്ടികളുണ്ട്.
ബാലവേലയും മറ്റുമായീ കഴിഞ്ഞു കൂടുന്ന കുട്ടികൾ!
ന്നല്ല എഴുത്ത്.
എല്ലാ ആശംസകളും!
എന്നും ദുരന്തം മണക്കുന്ന ഭൂപ്രദേശം!
ReplyDeleteഞാന്‍ അവര്‍ക്കായി ഇങ്ങനെ എഴുതിയിരുന്നു
നന്നായി എഴുതി. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം.
ReplyDeletemunjnmma shatrukkl
ReplyDeleteഇസ്ലാമിക ഭരണകര്‍ത്താക്കളുടെ ഭീകരതക്കെതിരെ ലിബിയയിലും ബഹറിനിലും, പിന്നെ ഈജിപ്തിലും കൊല്ലപ്പെട്ട പിഞ്ചു കുട്ടികള്‍ക്ക് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം ..
ReplyDeleteഇസ്ലാമിക ഭരണകര്‍ത്താക്കളുടെ ഭീകരതക്കെതിരെ ലിബിയയിലും ബഹറിനിലും, പിന്നെ ഈജിപ്തിലും കൊല്ലപ്പെട്ട പിഞ്ചു കുട്ടികള്‍ക്ക് വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം ..
ReplyDeleteതാങ്ക് യു.... @മുഹമദ്കുഞ്ഞിക്ക...
ReplyDeleteശരിയാ....ഞാന്‍ ഏതായാലും അങ്ങോട്ടൊന്ന് വരുന്നുണ്ട്.. @മനാഫ്‌ക്ക
നന്ദി....@മുഹമദ്കുട്ടിക്ക...
നന്ദി.....@ട്ടുട്ടു...
മോന്റെ പ്രായത്തിലുള്ള ഒരു കുട്ടി ഇതൊക്കെ എഴുതിയത് കാണുമ്പോള്‍ ആ കൊച്ചു കൈക്കൊരു ഷേക്ക് ഹാന്‍ഡ് തരാന്‍ തോന്നിപ്പോകുന്നു.
ReplyDeleteഅതെ മോനെ,സുഖലോലുപതയില്‍ അഭിരമിക്കുമ്പോള്‍ ഒരിത്തിരി സമയം നാം അവര്‍ക്ക് വേണ്ടി നീക്കി വെക്കേണ്ടതുണ്ട്.
അഭിനന്ദനങ്ങള്‍..
നന്നായി എഴുതി....
ReplyDeleteമെയ് ഫ്ലവര്‍ താത്ത......ഷേക്ക് ഹാന്‍ഡ് ഞാന്‍ തിരിചുമ തരുന്നു ഈ കമന്റിനു....ഇപ്പോള്‍ മെയ് മാസം ആയത് കൊണ്ട് വിരിഞ്ഞു നില്‍ക്കുകയായിരിക്കും അല്ലെ???പിന്നെ താത്ത പറഞ്ഞത് ശരിയാണ് നമ്മള്‍ അവര്‍ക്ക് വേണ്ടി സമയം നീക്കി വെക്കെണ്ടതുണ്ട്....
ReplyDeleteട്ടുട്ടു.....ലിബിയയിലും ഈജിപ്തിലും ഇസ്ലാമിക ഭരണം എന്നാ പേരെയുള്ളൂ.....അവിടെ ഇസ്ലാമിക ഭരണമല്ല..അവിടെ എകാതിപത്യ ഭരണമാണ്......ഇസ്ലാമിക ഭരണമായിരുന്നെങ്കില്‍ ഇത്രയേറെ ജീവന്‍ കടപുഴകി വീഴില്ലായിരുന്നു.....
നന്ദി...റിയാസ്ക്ക...
ചോരവീണമണ്ണില്‍ നിന്നുയര്‍ന്നു വന്ന വിപ്ലവം
ReplyDeleteചേതനയറ്റു വീണു പോയി ജീവനുകളായിരം....@അജിത് ചേട്ടന്‍
ReplyDeleteനന്നായി പറഞ്ഞല്ലോ...? ഇനിയും എഴുതുക, ആശംസകള്‍....
ReplyDeleteതാങ്ക് യു....
ReplyDeleteനന്നായി എഴുതി, ആശംസകള്‍.
ReplyDeleteനന്ദി........തെച്ചികാടന്‍ ചേട്ടാ./...
ReplyDeleteതകര്‍ക്കപെടുന്ന നിഷ്കളങ്ക ബാല്യങ്ങള്‍. അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാവുന്നത് പ്രാര്‍ത്ഥനമാത്രം.
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട്. മാസികക്ക് വേണ്ടിയായതിനാല്‍ ഇത്രേം മതി :)