Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Tuesday, March 1

എട്ടില്‍ പൊട്ടിയ ബഡായികള്‍.........!!


ഉമ്മയും,കാക്കയും,കുഞ്ഞനിയനും  പോസ്റ്റിയും  കമെന്‍റിയും  തകൃതിയായി നടക്കുകയാണ്.   ഞാന്‍ ഇവിടെ പോസ്റ്റാനും കമന്‍റാനും ഒരു വകയില്ലാതെ നില്ക്കുകയാ.. ഉമ്മാക്കൊന്നും ഇപ്പോള്‍  ബ്ലോഗൊഴിഞ്ഞു  ചോറും കറിയും വെക്കാന്‍ പോലും സമയം കിട്ടാതായി......ഇങ്ങനെയാണെങ്കില്‍  ഇനി നടക്കൂല ..ഫൈസുക്കാക്കാണെങ്കില്‍ എന്‍റെ പോസ്റ്റ്‌ കാണാഞ്ഞിട്ട് നില്ക്കപൊറുതിയുമില്ല.....അപ്പോള്‍ ഞാന്‍ കരുതി  ഒരു ശ്രമം നടത്തിയാലോന്ന്....ഉമ്മ ഒന്നുമില്ലാത്തപ്പോള്‍ ചമ്മന്തി പോസ്റ്റാക്കുന്നു, കുളം പോസ്റ്റാക്കുന്നു........പോട്ടെ അനിയനോ ബൈക്കും പ്ലൈനും  എന്തിനു വീടിന്‍റെ  പ്ലാന്‍പോലും പോസ്റ്റാക്കുന്നു......കാക്ക പിന്നെ ചമ്മന്തിയും പ്ലാനും ഒന്നുമല്ല വല്ല്യ പാര്‍ട്ടിയാ !! ഈജിപ്തിലും ടുനിഷ്യലും  ഒക്കെയാ പിടുത്തം.....
 ഇവരൊക്കെ  പോട്ടെ, ഫൈസുക്ക  ദര്‍സിലോതിയതും  ഉസ്താദിനെ  പറ്റിച്ചതും മറ്റുമെഴുതുന്നു,, അപ്പോള്‍ ഞാന്‍ ചെറുതായോ എന്നൊരു തോന്നല്‍............?!!ഇന്ന് വൈകുന്നേരം ഒരു മെന്‍റോസ് {മിട്ടായി} തിന്നപ്പോളാണ്  ഇങ്ങനെയൊരു കുരുട്ടുബുദ്ധി  മനസിലുദിച്ചത്  മറ്റൊന്നുമല്ല   ഒരു പൊടിക്കൈ, അതായത് ഉമ്മാക്ക് ചമ്മന്തിപോലെ  ഞാന്‍ പോസ്റ്റുന്നത് എന്താണെന്നല്ലേ......മറ്റൊന്നുമല്ല എന്‍റെ ബഡായികള്‍ തന്നെ....ഞാന്‍ എന്‍റെ കൂട്ടുകാരോടും മറ്റും അടിച്ച ബഡായികള്‍..............-ആരോടും പറയണ്ട സ്കൂളില്‍ കുട്ടികള്‍ക്കിടയില്‍ എനിക്ക് ബഡായി  എന്നൊരു ഇരട്ടപേരുണ്ട്. എല്ലാം എന്‍റെ ആ ദൈവികമായ കഴിവുകൊണ്ട്  നേടിയതാ....

17 comments:

 1. ഇപ്പലല്ലേ ആളെ പുടി കിട്ടിയത് thaathaante mon alle... wish u all the best monu

  ReplyDelete
 2. ഇങ്ങട് പോരട്ടെ ബഡായികള്‍...

  ReplyDelete
 3. ഇനി നിന്റെ ബടായി കൂടി സഹിക്കേണ്ടി വരുല്ലോ .. എന്റെ പടച്ചോനെ?

  ReplyDelete
 4. എടാ........ വീട് മുഴുവന്‍ ബ്ലോഗേഴ്സ് നിറഞ്ഞല്ലോ.........
  ഇനി എരോത് എന്ന വീട്ടുപേര്‍ മാറ്റി , ബ്ലോഗ്ഗോത്തു എന്നാക്കിയാലോ?

  ReplyDelete
 5. ഇസ്മാഈല്‍ പറഞ്ഞത് വാസ്തവം..
  :)

  ReplyDelete
 6. @MAD.....ഹയ്യോ....എന്ത് വിളിക്കും മാടേട്ടന്നോ അതോ ബ്രാന്തെട്ടാന്നോ.....ഹയ്യോ ആകെ കണ്‍ഫ്യൂഷന്‍.....ആ ഏതായാലും കമന്റിനു നന്ദി......

  @Jazmikutty....ജസ്മിതാത്താ ശരിയാ ഉമ്മ കണ്ടാല്‍ ചിലപ്പോള്‍ ചീത്ത പറയും ഹ്മം ഏതായാലും കമന്റിനു നന്ദി.....

  @zephyr zia.....ബഡായികള്‍ കേട്ട് കണക്കിനുണ്ട്...പേടിക്കണ്ട വരി വരിയായി വന്നുക്കൊളളും...കമന്റിനു നന്ദി....

  @ismail.....ആ കുറചൊക്കെ സഹിക്കേണ്ടി വരും ഇസ്മായില്‍ക്കാ.....പിന്നെ കുടുംബപേര് മാറ്റാന്‍ ആയിട്ടില്ല ഇനി എന്‍റെ അനിയത്തിയും ചെറിയ കാക്കയും കൂടി ബ്ലോഗ്‌ തുടങ്ങാന്‍ ഉണ്ട് അത് തുടങ്ങിയിട്ട് നമ്മുക്ക് ആലോചിക്കാം.......കമന്റിനു നന്ദി......

  ReplyDelete
 7. pravaasiniyude monalle vith gunam path gunam

  ReplyDelete
 8. badaayi engi badaayi...kelkaan njaan ready..onnu vegamaayikotte

  ReplyDelete
 9. ഈ പോസ്റ്റിലെഴുതിയതും ഒരു ബഡായിയല്ലേ മോനേ...?

  എന്തായാലും കൂടുതല്‍ ബഡായികള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 10. ബഡായി മോനെ..എവിടേ ബ്ലോഗ്..?
  അല്ല ബ്ലോഗിമോനേ ,എവിടെ ബഡായി...?

  ReplyDelete
 11. പാവം ചെക്കന്‍ ....ഒന്നും തിന്നാല്‍ പോലും കിട്ടാറില്ല എന്ന് തോന്നുന്നു ..മേലിഞ്ഞത് കണ്ടില്ലേ ...അല്ലെങ്കിലും ഉമ്മ ഇങ്ങനെ ബ്ലോഗും കമെന്റും എഴുതി നടന്നാല്‍ കുട്ടികള്‍ പട്ടിണി ആവും .....!

  എടാ നല്ല പാട്ടിറക്കെടാ ...നല്ല കിടിലന്‍ ...അത് വെച്ച് അട്ജെസ്റ്റ്‌ ചെയ്യ്‌ ...!

  ഏതായാലും ബഡായികള്‍ പോരട്ട്...പിന്നെ ഒരു കാര്യം നീ കഷ്ട്ടപ്പെട്ട് എഴുതുകയോനും വേണ്ടാ ..നീ പറയുന്നത് മുഴുവന്‍ വെറും ബഡായി അല്ലെ ....ഹിഹിഹീ

  ReplyDelete
 12. 'അല്ലെങ്കിലും ഉമ്മ ഇങ്ങനെ ബ്ലോഗും കമെന്റും എഴുതി നടന്നാല്‍ കുട്ടികള്‍ പട്ടിണി ആവും .....!'
  അപ്പോള്‍ ഫൈസൂനെ ക്കൊണ്ടും പറയിച്ചാലോ മിടുക്കാ ഇങ്ങനെ !
  ഉം ശരി ശരി ....

  ReplyDelete
 13. ഹ്മ്മം......കുറച്ചൊക്കെ @അയ്യോപാവം

  നോക്കാം...>@മുഹമദ് കുഞ്ഞി കാക്കാ..

  ഓക്കെ....@കാന്താരി ചേച്ചി!!!

  ശരി റിയാസ്ക്കാ...

  ഹ...ഹ.....അതൊക്കെ ഉടന്‍ വരും ഇസ്ഹാക്ക്‌ കാക്കാ......

  ശരിയാ ഫൈസുക്കാ...ഉമ്മ ബ്ലോഗെഴുതി നടക്കുന്നത് കൊണ്ട് പഴയ പോലെ നല്ല സ്പെഷ്യല്‍ ഫൂഡോന്നും ഇപ്പോള്‍ കിട്ടാറില്ല....പിന്നെ സ്കൂള്‍ പൂട്ടുകയല്ലേ പാട്ടൊക്കെ നമ്മുക്കിറക്കാം....ഫൈസുക്കാ അത് കൊണ്ടല്ലേ ഞാന്‍ ഇതിനു പുറപ്പെട്ടത്‌....!!!!

  അതാണ്‌ ഞാന്‍.....ജസ്റ്റ്‌ റിമെമ്പര്‍ ദാറ്റ്‌!!!!@പുഷ്പംഗാദ്....

  ReplyDelete
 14. heyyyy...enganey oppichuuuuu...????//....nice one...badayiveera...!!!!!!!!!!!

  ReplyDelete
 15. ബഡായിവീരാ ..
  എട്ടും പൊട്ടും തിരിഞ്ഞു തൊടങ്ങി..

  ReplyDelete