Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Sunday, February 9

ഫേസ്ബൂക്കിലെ ഗാസ്സക്കാരന്‍ ...




എന്റെ സ്കൂളിലെ മാഗസിനില്‍ പ്രസിദ്ധീകരിച്ച എന്റെ കഥ . വായിച്ചിട്ട് അഭിപ്രായം പറയണേ... !!!
...................................................

എടാ .... എടാ .... മുസ്തഫ്ക്കന്റെ അരോചകമായ വിളി . ഈ വിളിയോടെയാണ് ഞങ്ങള്‍ അന്‍സാര്‍ സ്കൂള്‍ ഹോസ്റ്റലേര്സിന്റെ ദിനചര്യ ആരംഭിക്കുന്നത് . ഇന്ന് ഞായറാഴ്ചയായതു കൊണ്ടാണെന്നു തോന്നുന്നു എല്ലാവരും നേരത്തെ എണീറ്റിട്ടുണ്ട് . പള്ളിയില്‍ പോയി വന്നു സുലൈമാനിയും 3 ബിസ്കറ്റും കഴിച്ചു മെസ്സിലെ അടിയും പിടിയും കഴിഞ്ഞു ഞാന്‍ ബെഡ്ഡില്‍ വന്നു കിടന്നു . എല്ലാവരും കളിക്കാന്‍ പോയിരിക്കുകയാണ് . ഞായറാഴ്ചത്തെ കളി ഭയങ്കര ആവെശമേറിയതാണ് . അടുത്ത ആഴ്ച ജില്ലാ കലോത്സവമായത് കൊണ്ട് കളിക്കാന്‍ പോകരുതെന്ന് പാട്ടുസാര്‍ പ്രത്യേകിച്ച് പറഞ്ഞിരുന്നു . അത് കൊണ്ട് കളിക്കാന്‍ പോകേണ്ടെന്നു തീരുമാനിച്ചു . പക്ഷെ എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല . മിണ്ടാനും പറയാനുമാണെങ്കില്‍ ആരുമില്ല . ഞാനെണീറ്റു പത്ത് - ബിയുടെ ജനലരികില്‍ പോയിരുന്നു . അവിടെയിരുന്നു പെരുമ്പിലാവ് ടൌണ്‍ കാണാന്‍ നല്ല രസം തോന്നും . അങ്ങനെ കുറച്ചു നേരം ഇരുന്നപ്പോഴേക്കും എന്റെ ആ ഇരുത്തം എന്റെ
ഫലസ്തീനി ഫേസ്ബുക്ക്‌ ചങ്ങാതി അറാ്ഫാത്തിനോട് സാമ്യമുള്ളത് പോലെ തോന്നി .വളരെ യാദ്രശ്ചികമായിട്ടാണ് ഞാന്‍ അവനെ പരിച്ചയപെടുന്നത് . അവന്‍ അന്നെനിക്കു സ്വയം പരിചയപെടുത്തി തന്നു - ഞാന്‍ അറഫാത്ത് , 15 വയസ്സ് , ഗസ്സയിലെ ഒരു തെരുവില്‍ താമസിക്കുന്നു . എന്നും വെടിയോച്ചകള്‍ കേട്ടുണരും , മരണവാര്‍ത്തകള്‍ കേട്ടുരങ്ങും . ഇത്രയും കേട്ടപ്പോള്‍ എനിക്കെന്തോ എനിക്ക് അവനെ കുറിച്ച് കൂടുതല്‍ അറിയണം എന്ന് തോന്നി . അവന്‍ അവന്റെ ആ വലിയ കഥ പറഞ്ഞു തുടങ്ങി .

" അന്ന് ഞാന്‍ ഗസ്സ ടൌണിലെ വലിയ ഒരു സ്കൂളിലെ 7ാം ക്ലാസ്സ്‌  വിദ്യാര്‍ഥിയായിരുന്നു . പഠനത്തില്‍ കേമന്‍ , പാട്ട് പാടും , ചിത്രങ്ങള്‍ വരക്കും , എന്തിനു കായിക മത്സരങ്ങളില്‍ പോലും അടിപൊളി .... ഇതൊക്കെയായിരുന്നു എന്റെ അധ്യാപകര്‍ക്ക് എന്നെ കുറിച്ച് പറയാനുള്ളത് . അങ്ങനെ ആ സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു പോകുന്നതിന്ടയില്‍ ഇസ്രായേലിന്റെ കഴുകന്മാര്‍ എന്റെ സ്കൂളിനു മുകളില്‍ അവരുടെ ഷെല്ലുകള്‍ വര്‍ഷിച്ചു . പെട്ടെന്ന് പരിസരമാകെ ഇരുണ്ടു പൊടിപടലങ്ങള്‍ നിറഞ്ഞു, ആകെ നിലവിളികള്‍ , കരച്ചിലുകള്‍ , എന്റെ ഉറ്റ സുഹ്രത്തുക്കള്‍ കയ്യും കാലും നഷ്ടപ്പെട്ടു കിടന്നു ഞെരിയുന്നു , അവരുടെ കണ്ണുകളില്‍ എനിക്ക് വേദനയുടെ അസ്വസ്തയും , നിസ്സാഹായാവസ്ഥയുമാണ്‌ കാണാന്‍ കഴിഞ്ഞത് . പെട്ടെന്നാണ് അതുണ്ടായത്‌ . സ്കൂള്‍ കെട്ടിടം തകര്‍ന്നു തുടങ്ങി . ഒരു വലിയ കോണ്‍ക്രീറ്റ് കട്ട എന്റെ നേരെ വന്നു . പിന്നെ ഞാന്‍ കണ്ണ് തുറക്കുന്നത് ഏതോ ആശുപത്രിയില്‍ കരഞ്ഞു കണ്ണീര്‍ വറ്റിയ എന്റെ ഉമ്മയുടെ അരികെയാണ് . എന്റെ ഉമ്മാക്ക് എന്റെ കാല്‍ മുറിച്ചു മാറ്റി എന്നാ വിവരം എന്നെ അറിയിക്കാന്‍ വക്കുകലില്ലയിരുന്നു . തീര്‍ച്ചയായും അതെനിക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു . രണ്ടാഴ്ചക്ക് ശേഷം ഞാന്‍ വീട്ടില്‍ എത്തി . ആ ദിവസം തൊട്ട് ഈ ലാപ്ടോപ് ആണ് എന്റെ സുഹ്രത്ത്‌ . ഇപ്പോള്‍ രാവിലെ എണീറ്റാല്‍ എന്റെ ലാപ്‌ടോപ്പും എടുത്തു ഞാന്‍ ജനലരികെ ചെന്നിരിക്കും . അവിടെ നിന്നും സ്കൂളില്‍ പോകുന്ന കുട്ടികളെ നോക്കിയിരിക്കാന്‍ എന്ത് രസമാണെന്നോ ? ചിലപ്പോഴൊക്കെ എനിക്ക് സങ്കടം വരും ഞാനും അങ്ങനെയൊക്കെ പോയതാണല്ലോ എന്ന് ആലോചിക്കുമ്പോള്‍ . "

എനിക്ക് കൂടുതല്‍ അറിയണം എന്ന് തോന്നി , ഞാന്‍ അവന്റെ കുടുംബത്തെ പറ്റി ചോദിച്ചു .

"എന്റെ കുടുംബം വളരെ ചെറുതാണ് . ഞാന്‍ , ഉപ്പ , ഉമ്മ , പിന്നെ എന്റെ കൊച്ചനുജത്തി സാറ . സ്കൂളില്‍ നടന്ന ആക്രമണത്തിനു ശേഷം രണ്ടു-മൂന്നു മാസങ്ങള്‍ക്ക് ശേഷം എന്റെ സാറയെ ഓഫിസില്‍ നിന്നും മടങ്ങും വഴി ഉപ്പ സ്കൂളില്‍ നിന്നും കാറില്‍ കയറ്റി . പക്ഷെ അടുത്ത ജങ്ങ്ഷനില വെച്ച് ആ കഴുകന്മാര്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു . ഉപ്പ കെഞ്ചി പറഞ്ഞിട്ടും അവര്‍ വെറുതെ വിട്ടില്ല . അവര്‍ കാറിനു നേരെ തിരയോഴിച്ചു . എന്റെ ഉപ്പന്റെയും സാറയുടെയും മയത്തുനമസ്കരിക്കാന്‍ പോലും എന്റെ നിശ്ചലമായ കാലുകള്‍ സമ്മതിചില്ല . "

ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും എനിക്ക് പോകാനുള്ള സമയം ആയിരുന്നു . ഞാനവനോട് യാത്ര പറഞ്ഞു ലോഗ് ഔട്ട്‌ ചെയ്യനോരുങ്ങി , പക്ഷെ അവസാനമായി അവന്റെ ഒരു മെസ്സേജ് കൂടി വന്നു . " ഇനിയൊരു ഷെല്‍ എന്റെ തലയില്‍ വന്നു വീഴാതിരിക്കുകയും എന്റെ നേരെ ഒരു ബുള്ളെറ്റ് പാഞ്ഞുവരാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ട് അവന്‍ സലാം പറഞ്ഞു .. "

പിന്നെ ഒരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല . അവനുവേണ്ടി ഇപ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട് . അവനുമായുള്ള സംഭാഷണം എന്നെ ആകെ മാറ്റി . ഞാന്‍ മറ്റാളുകളെ കുറിച്ചും ചിന്തിച്ചു തുടങ്ങി .

അപ്പോഴേക്കും കളി നിര്‍ത്താനുള്ള ബെല്‍ അടിച്ചു . ഞാന്‍ വേഗം ഹോസ്റ്റലിലേക്ക് ഓടി . ഞാന്‍ അദീപിന്റെ ആഫ്ടറാണ് . വേഗം ചെന്നില്ലെങ്കില്‍ വേറെ ആരെങ്കിലും കയറും . പിന്നെ കുളിക്കാന്‍ ബാത്ത് റൂം കിട്ടാന്‍ പ്രയാസമാണ് . ഇന്നാണെങ്കില്‍ സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസ്സുമുണ്ട് . . 
.................................................................
(ഞാന്‍ ആ ജനലരികില്‍ നിന്നും എണിറ്റോടി . അപ്പോഴേക്കും പെരുമ്പിലാവ് ടൌണിന്റെ വഴിയോരങ്ങളെല്ലാം സജ്ജീവമായി കഴിഞ്ഞിരുന്നു ..... )