Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Monday, March 28

സ്കൂള്‍ അടച്ചു.....ഇനി എന്ത്????

കുറച്ചു ദിവസങ്ങള്‍ പരീക്ഷയുടെ തിരക്കിലായിരുന്നു അത് കൊണ്ട് തന്നെ ബ്ലോഗിലേക്കൊന്നും തിരിഞ്ഞു നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല.....വെറും ഒരു ചിന്ത..പഠനം..പഠനം....എന്ന് മാത്രം.......പരീക്ഷയൊക്കെ......അങ്ങനെ സുഖമായി കഴിഞ്ഞു....ഏപ്രില്‍ എട്ടിനാണ് റിസള്‍ട്ട്‌ എന്താവുമോ എന്തോ??????പാസുമോ അതോ പൊട്ടുമോ....ഏതായാലും ഫൈസുക്ക പ്രാര്‍ഥിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു....എന്തെങ്കിലും ഗുണം ചെയ്യാതിരിക്കില്ല.....വലിയ ഹാഫിള്‍ {ഖുര്‍ആന്‍ പഠിച്ച ആള്‍} അല്ലെ........ആ അങ്ങനെ ഞാന്‍ പറയാന്‍ പോകുന്നത് ഇതൊന്നുംമല്ല. അവസാന ദിവസം നടന്ന ഒരു സംഭവമാണ് ഞാന്‍ പറയാന്‍ പോക്കുന്നത്.....അവസാന ദിവസം പരീക്ഷ നടക്കുകയാണ് .സോഷ്യല്‍ ആണ് വിഷയം.... ഞാന്‍ കുഴപ്പമില്ലാതെ എഴുതുന്ന പരീക്ഷയാണ്.....എന്‍റെ മുമ്പില്‍ ഇരിക്കുന്നത് എന്‍റെ ക്ലാസ്സില്‍ അത്യാവശ്യം പഠിക്കുന്ന ഹമിയ എന്നൊരു പെണ്‍കുട്ടിയാണ്....സ്വാഭാവികമായും ഒരാളുടെ പേപ്പര്‍ തുറന്നു വെച്ചിരിക്കുന്നത് കണ്ടാല്‍ നമ്മുടെ കണ്ണ് ഒന്നങ്ങോട്ടു പോവില്ലേ???അത് ഇത്ര വലിയ തെറ്റാണോ????പറഞ്ഞു വന്നത് അതൊന്നുംമല്ല......അന്ന് ഞങ്ങളുടെ പരീക്ഷ കഴിയാന്‍ അര മണിക്കൂര്‍ ബാകിയിരിക്കെ.....കുറേ ടീച്ചര്‍മാര്‍ വന്നു വാതില്‍ അടച്ചു.....അപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല....പിന്നെ പരീക്ഷ കഴിഞ്ഞതിനു ശേഷം ഞങ്ങളോട് എല്ലാവരോടും ഓഡിറ്റോറിയത്തില്‍ എത്താന്‍ പറഞ്ഞു....ഞങ്ങള്‍ അവിടെ ചെന്ന് വരി വരിയായി നിന്നു....അപ്പോള്‍ അതാ പ്രിന്‍സിപ്പാള്‍ കയ്യില്‍  നിറയെ മൊബൈലുകളും,പെന്‍ ഡ്രൈവുകളും,ക്യാമറകളും മറ്റുമായി വരുന്നു.......എന്നിട്ട് അതില്‍ നിന്നും ഏറ്റവും വിശിഷ്ടമായ ഒന്നെടുത്തു...അതെന്താണെന്നല്ലേ???പടക്കം!! വിവിദ ഇനങ്ങളിലുള്ള പടക്കം.....!!! അത് ഉയര്‍ത്തി പിടിച്ചുകൊണ്ടു ചോദിച്ചു,  ഇതാര് കൊണ്ടുവന്നതാണെന്ന്. അപ്പോള്‍ ശഹിന്ഷ എന്നൊരു കുട്ടി ചെന്നു അവന്‍ വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു.....അങ്ങനെ ഓരോരുത്തരായി പിടിക്കപെട്ടപ്പോളായിരുന്നു  മനസിലായത് ബാഗ്‌ ചെക്കിംഗ് നടന്നിട്ടുണ്ട് എന്ന്....അങ്ങനെ എല്ലാം കഴിഞ്ഞു അവസാനം ഒരു പേപ്പര്‍ എടുത്തു.....എന്നിട്ടത് വായിച്ചു...എല്ലാവരും ചിരിച്ചു. അവസാനം ഇത് എഴുതിയതാരാണെന്നു ചോദിച്ചു...അപ്പോള്‍ ഞാന്‍ ചിരിച്ചു കൊണ്ട് അങ്ങനെ നടന്നു ചെന്നു അപ്പോള്‍ പ്രിന്‍സി എന്നോട് പറഞ്ഞു "You Are Genius"......അപ്പോള്‍ ഞാന്‍ പോലും ഞെട്ടിപ്പോയി.... സംഭവം എന്താണെന്നല്ലേ.......ആ പേപ്പര്‍  ഒരു കത്തായിരുന്നു ..ഞങ്ങളുടെ സ്കൂളിലെ അറബി എടുക്കുന്ന അസ്ലം സാറിനുള്ള കത്ത് .....അത് കുറേ പ്രാവശ്യം വായിച്ചു ചിരിച്ചു ചിരിച്ചു കഴിഞ്ഞിട്ടാണ് പോലും പ്രിന്‍സിപ്പാള്‍ അവിടെ വന്നത്.....ഏതായാലും അപ്പോള്‍ എനിക്കൊന്നു ഗമ കൂടി....കാരണം അത്ര കുട്ടികളുടെ ഇടയില്‍ നിന്നും ഒരു വലിയ അപ്പ്രിസിയെശന്‍ ആയിരുന്നു അത്............ഇനി ഞാന്‍ നിര്‍ത്തുകയാണ്.
മേല്‍  പറഞ്ഞ കത്ത് അടുത്ത ബഡായി....!ഒരുപക്ഷെ അവസാനത്തെയും...

അവസാനമായി  ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു........ഞാന്‍ ഇത്ര നേരം പറഞ്ഞത്‌ ബഡായി... ഇനി പറയാന്‍ പോകുന്നതും ബഡായി........സോറിട്ടോ നിങ്ങളെ പറ്റിച്ചതിനു... ഇനി സത്യം പറയാം യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അവസാന ദിവസം അടിച്ചു പോളിക്കുകയാണുണ്ടായത്.....എന്‍റെ ചങ്ങാതിമാര്‍ എന്‍റെ വീട്ടില്‍ വരുകയും....ഞങ്ങള്‍ വാണിയമ്പലം പാറ കാണാനും പോയി.........അത് കൊണ്ട് എന്‍റെ ബ്ലോഗ്‌ സുഹൃത്തുക്കളെ എന്നോട് പൊറുക്കണം....എനിക്കൊരു വാശിയുണ്ടായിരുന്നു പരീക്ഷക്ക്‌ ശേഷം നല്ലൊരു ബഡായികൊണ്ട് തന്നെ തുടങ്ങണം എന്ന്.......അത് കൊണ്ടാട്ടോ.....!!!!


അവസാന ദിവസം വാണിയമ്പലം പാറയില്‍ നിന്നും എടുത്തത്‌...ഞാനും ശഹിന്ഷയും......ഞാന്‍ എഡിറ്റ്‌ ചെയ്തത്.......







Monday, March 7

ആദ്യ ബഡായി...ആരംഭിക്കുന്നു....

ഹ...ഹ.....,അങ്ങനെ ഞാന്‍ തുടങ്ങുകയാണ്.........പേടിക്കണ്ട കഴിഞ്ഞ പോസ്റ്റു പോലെ വഴിയില്‍ പോസ്റ്റ്‌ മുട്ടി നില്‍ക്കില്ല  എന്ന് ഞാന്‍ വാക്ക് തരുന്നു,സത്യം.{ഇനിയെങ്ങാന്‍  അങ്ങിനെ ആയില്ലെങ്കില്‍ ഇപ്പറഞ്ഞതിനെയും   ഒരു ബഡായി ഇനത്തില്‍ പെടുത്തി എന്നോട് ക്ഷമിക്കണമെന്ന് കൂടി പറയുന്നു}

ഏതായാലും സംഭവം നല്ല രസകരം തന്നെ, പക്ഷെ  ഞാന്‍ അത് പറഞ്ഞാല്‍ നിങ്ങള്‍ ചിരിക്കുമോ എന്നെനിക്കറിയില്ല...... ഞാന്‍ പറയുകയാണ്‌.....കഥ നടക്കുന്നത്, മലപ്പുറം ജില്ലയുടെ ഒത്ത നടുക്ക് ‌ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ വാണിയമ്പലം എന്ന കൊച്ചു ഗ്രാമത്തിലാണ്.........{ബാക്കില്‍ മ്യൂസിക്‌},,,,##@@@$$$%%%^^^&&*(((::{}{}}""".............................
വാണിയമ്പലം പാറ.....
അതിരാവിലെ,, കുളിരേകുന്ന തണുപ്പത്തു ഞാന്‍ അങ്ങനെ സ്വപ്നം കണ്ടുറങ്ങുകയാണ്.....കിളികളുടെ  കള..കള ശബ്ദങ്ങള്‍ക്കിടയില്‍ ട്രീ......ട്രീ...... "ഓ ആരാ ഈ അലാറം കണ്ടു പിടിച്ചത്...അവനെയെങ്ങാനും എന്‍റെ കയ്യില്‍ കിട്ടിയാല്‍ അന്നവന്റെ അവസാനമായിരിക്കും......നല്ല സ്വപ്നമായിരുന്നു...എല്ലാം തുളഞ്ഞു......"അങ്ങനെ ഞാന്‍ ഉറക്കത്തില്‍ നിന്നും എണീറ്റു.........പിന്നെ പല്ല് തേച്ച്.....ബാത്ത്റൂമില്‍ ക്ലോസെറ്റില്‍ ഇരുന്നൊരുറക്കം.....ആ ഉറക്കം ഉമ്മ വാതിലില്‍ മുട്ടുന്നത് വരെ നീളും.....പിന്നെ സമയം ലൈറ്റായി    യുനിഫോമിടലും......ടൈം ടേബിള്‍ നോക്കലും....ബസ്‌ വരലും....ഓടലും......എല്ലാം ഒരു തിരക്ക്.....അങ്ങനെ ഞാന്‍ സ്കൂളില്‍ എത്തി.... വരാന്തയിലൂടെയങ്ങനെ നടന്നു,, ഓരോ ക്ലാസ്സിന്റെയും ഡോറിനു മുകളിലെ ബോര്‍ഡുകള്‍  വായിച്ചു, V-A,   V-B,  V-C    എന്‍റെ ക്ലാസ്സെത്തി...
എല്ലാവരും ഇരുന്നുപഠിക്കുന്നു........ഹയ്യോ......ഹിഷാമുപോലും പഠിക്കുന്നു......

റബ്ബേ ഞാന്‍ ആകാശതോട്ടു നോക്കി, ഏയ് ഇല്ല കാക്ക മലന്നുപറക്കുന്നൊന്നുമ്മില്ല........ഏതായാലും കാര്യമെന്താണെന്നു ചോദിക്കാം, ജിതിന്‍ എത്തിയിട്ടുണ്ട്.....ജിതിന്‍  ആരാണെന്നല്ലേ സംശയം, എന്‍റെ ബെസ്റ്റ്‌ ഫ്രണ്ട് {ആ സ്കൂളില്‍ ആയിരുന്നപ്പോള്‍} അവനോടു ചോദിച്ചു. അവന്‍ പറഞ്ഞു ഇന്ന് മിനി മിസ്സ്‌ ഹിന്ദി ചോദ്യോത്തരങ്ങള്‍ പഠിച്ചു വരാന്‍ പറഞ്ഞിട്ടുണ്ടെന്ന്.......എനിക്കാണെങ്കില്‍ ഹിന്ദി കണ്ണെടുത്ത കണ്ടു കൂട.....കാരണം പണ്ട് മുതലെ എനിക്ക് മാര്‍ക്ക്‌ കുറഞ്ഞിരുന്ന വിഷയം ഹിന്ദിയായിരുന്നു........അങ്ങനെ മിനി മിസ്സ്‌ ക്ലാസ്സില്‍ വന്നു......
ആദ്യ ഊഴം എനിക്ക് തന്നെയായിരുന്നു.......ഞാന്‍ ഉത്തരം പറഞ്ഞില്ല, കാരണം മറ്റൊന്നുമ്മല്ല എനിക്കറിയില്ലായിരുന്നു......ഞാന്‍ പ്രതീക്ഷിച്ച അത്ര പോരായിരുന്നു മിസ്സിന്റെ അന്നത്തെ ആ പെര്‍ഫോമന്‍സ്. മിസ്സ്‌ മറുപടി രണ്ടു വാക്കിലോതുക്കി... 
"GET OUT!!!"
ഞാന്‍ ബഹുമാനത്തോടെ ഇറങ്ങികൊടുക്കുകയും ചെയ്തു. ഒന്നുമില്ലെങ്കില്‍ മിസ്സെന്നോട് പറഞ്ഞതല്ലേ.. അതെനിക്കനുസരിക്കാതിരിക്കാന്‍ കഴിയുമോ....

പിന്നെ  ഇന്‍റെര്‍വെല്ലായി ..അപ്പോള്‍ ക്ലാസ്സിലെ വില്ലന്‍ അരുണ്‍ രാജ് എന്നോട് വന്നു ചോദിച്ചു..."വിമാനം പെട്രോളിനാണോ ദീസലിനാണോ പോകുന്നതെന്ന്..."ഞാനാണെങ്കില്‍ ഇടക്കൊക്കെ വിസ പുതുക്കാന്‍ ജെദ്ദയില്‍ പോകുന്നത്കൊണ്ട് ഈ വിമാനപരമായ സംശയങ്ങള്‍  ചോദിക്കാന്‍ എല്ലാവരും എന്റെയടുതാ വരാര്‍...ഞാന്‍ ആ അവസരം പരമാവധി ഉപയോഗപെടുത്താറുമുണ്ട് ....... അങ്ങനെ അരുണ്‍ രാജിനോട് ഞാന്‍ പറഞ്ഞു.. വിമാനത്തില്‍ പെട്രോളും ദീസെലും ചേര്‍ത്ത് പിസെല്‍ എന്നൊരു സാധനമാണ് നിറക്കുന്നതെന്ന്, പാവം അവനതു വിശ്വസിക്കുകയും ചെയ്തു.........ഇവിടെ നിന്നാണ് എന്‍റെ ബ്ലോഗയല്‍വാസികളെ ...എന്‍റെ ബഡായിയുടെ തുടക്കം....ഏതായാലും ഇനിയും കാത്തിരിക്കൂ.... എന്‍റെ ബഡായികള്‍ വായിക്കാന്‍.......


                                                                        തുടരും....

Tuesday, March 1

എട്ടില്‍ പൊട്ടിയ ബഡായികള്‍.........!!


ഉമ്മയും,കാക്കയും,കുഞ്ഞനിയനും  പോസ്റ്റിയും  കമെന്‍റിയും  തകൃതിയായി നടക്കുകയാണ്.   ഞാന്‍ ഇവിടെ പോസ്റ്റാനും കമന്‍റാനും ഒരു വകയില്ലാതെ നില്ക്കുകയാ.. ഉമ്മാക്കൊന്നും ഇപ്പോള്‍  ബ്ലോഗൊഴിഞ്ഞു  ചോറും കറിയും വെക്കാന്‍ പോലും സമയം കിട്ടാതായി......ഇങ്ങനെയാണെങ്കില്‍  ഇനി നടക്കൂല ..ഫൈസുക്കാക്കാണെങ്കില്‍ എന്‍റെ പോസ്റ്റ്‌ കാണാഞ്ഞിട്ട് നില്ക്കപൊറുതിയുമില്ല.....അപ്പോള്‍ ഞാന്‍ കരുതി  ഒരു ശ്രമം നടത്തിയാലോന്ന്....ഉമ്മ ഒന്നുമില്ലാത്തപ്പോള്‍ ചമ്മന്തി പോസ്റ്റാക്കുന്നു, കുളം പോസ്റ്റാക്കുന്നു........പോട്ടെ അനിയനോ ബൈക്കും പ്ലൈനും  എന്തിനു വീടിന്‍റെ  പ്ലാന്‍പോലും പോസ്റ്റാക്കുന്നു......കാക്ക പിന്നെ ചമ്മന്തിയും പ്ലാനും ഒന്നുമല്ല വല്ല്യ പാര്‍ട്ടിയാ !! ഈജിപ്തിലും ടുനിഷ്യലും  ഒക്കെയാ പിടുത്തം.....
 ഇവരൊക്കെ  പോട്ടെ, ഫൈസുക്ക  ദര്‍സിലോതിയതും  ഉസ്താദിനെ  പറ്റിച്ചതും മറ്റുമെഴുതുന്നു,, അപ്പോള്‍ ഞാന്‍ ചെറുതായോ എന്നൊരു തോന്നല്‍............?!!ഇന്ന് വൈകുന്നേരം ഒരു മെന്‍റോസ് {മിട്ടായി} തിന്നപ്പോളാണ്  ഇങ്ങനെയൊരു കുരുട്ടുബുദ്ധി  മനസിലുദിച്ചത്  മറ്റൊന്നുമല്ല   ഒരു പൊടിക്കൈ, അതായത് ഉമ്മാക്ക് ചമ്മന്തിപോലെ  ഞാന്‍ പോസ്റ്റുന്നത് എന്താണെന്നല്ലേ......മറ്റൊന്നുമല്ല എന്‍റെ ബഡായികള്‍ തന്നെ....ഞാന്‍ എന്‍റെ കൂട്ടുകാരോടും മറ്റും അടിച്ച ബഡായികള്‍..............











-ആരോടും പറയണ്ട സ്കൂളില്‍ കുട്ടികള്‍ക്കിടയില്‍ എനിക്ക് ബഡായി  എന്നൊരു ഇരട്ടപേരുണ്ട്. എല്ലാം എന്‍റെ ആ ദൈവികമായ കഴിവുകൊണ്ട്  നേടിയതാ....