Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Monday, March 28

സ്കൂള്‍ അടച്ചു.....ഇനി എന്ത്????

കുറച്ചു ദിവസങ്ങള്‍ പരീക്ഷയുടെ തിരക്കിലായിരുന്നു അത് കൊണ്ട് തന്നെ ബ്ലോഗിലേക്കൊന്നും തിരിഞ്ഞു നോക്കാന്‍ പോലും സമയം കിട്ടിയിട്ടില്ല.....വെറും ഒരു ചിന്ത..പഠനം..പഠനം....എന്ന് മാത്രം.......പരീക്ഷയൊക്കെ......അങ്ങനെ സുഖമായി കഴിഞ്ഞു....ഏപ്രില്‍ എട്ടിനാണ് റിസള്‍ട്ട്‌ എന്താവുമോ എന്തോ??????പാസുമോ അതോ പൊട്ടുമോ....ഏതായാലും ഫൈസുക്ക പ്രാര്‍ഥിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു....എന്തെങ്കിലും ഗുണം ചെയ്യാതിരിക്കില്ല.....വലിയ ഹാഫിള്‍ {ഖുര്‍ആന്‍ പഠിച്ച ആള്‍} അല്ലെ........ആ അങ്ങനെ ഞാന്‍ പറയാന്‍ പോകുന്നത് ഇതൊന്നുംമല്ല. അവസാന ദിവസം നടന്ന ഒരു സംഭവമാണ് ഞാന്‍ പറയാന്‍ പോക്കുന്നത്.....അവസാന ദിവസം പരീക്ഷ നടക്കുകയാണ് .സോഷ്യല്‍ ആണ് വിഷയം.... ഞാന്‍ കുഴപ്പമില്ലാതെ എഴുതുന്ന പരീക്ഷയാണ്.....എന്‍റെ മുമ്പില്‍ ഇരിക്കുന്നത് എന്‍റെ ക്ലാസ്സില്‍ അത്യാവശ്യം പഠിക്കുന്ന ഹമിയ എന്നൊരു പെണ്‍കുട്ടിയാണ്....സ്വാഭാവികമായും ഒരാളുടെ പേപ്പര്‍ തുറന്നു വെച്ചിരിക്കുന്നത് കണ്ടാല്‍ നമ്മുടെ കണ്ണ് ഒന്നങ്ങോട്ടു പോവില്ലേ???അത് ഇത്ര വലിയ തെറ്റാണോ????പറഞ്ഞു വന്നത് അതൊന്നുംമല്ല......അന്ന് ഞങ്ങളുടെ പരീക്ഷ കഴിയാന്‍ അര മണിക്കൂര്‍ ബാകിയിരിക്കെ.....കുറേ ടീച്ചര്‍മാര്‍ വന്നു വാതില്‍ അടച്ചു.....അപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല....പിന്നെ പരീക്ഷ കഴിഞ്ഞതിനു ശേഷം ഞങ്ങളോട് എല്ലാവരോടും ഓഡിറ്റോറിയത്തില്‍ എത്താന്‍ പറഞ്ഞു....ഞങ്ങള്‍ അവിടെ ചെന്ന് വരി വരിയായി നിന്നു....അപ്പോള്‍ അതാ പ്രിന്‍സിപ്പാള്‍ കയ്യില്‍  നിറയെ മൊബൈലുകളും,പെന്‍ ഡ്രൈവുകളും,ക്യാമറകളും മറ്റുമായി വരുന്നു.......എന്നിട്ട് അതില്‍ നിന്നും ഏറ്റവും വിശിഷ്ടമായ ഒന്നെടുത്തു...അതെന്താണെന്നല്ലേ???പടക്കം!! വിവിദ ഇനങ്ങളിലുള്ള പടക്കം.....!!! അത് ഉയര്‍ത്തി പിടിച്ചുകൊണ്ടു ചോദിച്ചു,  ഇതാര് കൊണ്ടുവന്നതാണെന്ന്. അപ്പോള്‍ ശഹിന്ഷ എന്നൊരു കുട്ടി ചെന്നു അവന്‍ വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു.....അങ്ങനെ ഓരോരുത്തരായി പിടിക്കപെട്ടപ്പോളായിരുന്നു  മനസിലായത് ബാഗ്‌ ചെക്കിംഗ് നടന്നിട്ടുണ്ട് എന്ന്....അങ്ങനെ എല്ലാം കഴിഞ്ഞു അവസാനം ഒരു പേപ്പര്‍ എടുത്തു.....എന്നിട്ടത് വായിച്ചു...എല്ലാവരും ചിരിച്ചു. അവസാനം ഇത് എഴുതിയതാരാണെന്നു ചോദിച്ചു...അപ്പോള്‍ ഞാന്‍ ചിരിച്ചു കൊണ്ട് അങ്ങനെ നടന്നു ചെന്നു അപ്പോള്‍ പ്രിന്‍സി എന്നോട് പറഞ്ഞു "You Are Genius"......അപ്പോള്‍ ഞാന്‍ പോലും ഞെട്ടിപ്പോയി.... സംഭവം എന്താണെന്നല്ലേ.......ആ പേപ്പര്‍  ഒരു കത്തായിരുന്നു ..ഞങ്ങളുടെ സ്കൂളിലെ അറബി എടുക്കുന്ന അസ്ലം സാറിനുള്ള കത്ത് .....അത് കുറേ പ്രാവശ്യം വായിച്ചു ചിരിച്ചു ചിരിച്ചു കഴിഞ്ഞിട്ടാണ് പോലും പ്രിന്‍സിപ്പാള്‍ അവിടെ വന്നത്.....ഏതായാലും അപ്പോള്‍ എനിക്കൊന്നു ഗമ കൂടി....കാരണം അത്ര കുട്ടികളുടെ ഇടയില്‍ നിന്നും ഒരു വലിയ അപ്പ്രിസിയെശന്‍ ആയിരുന്നു അത്............ഇനി ഞാന്‍ നിര്‍ത്തുകയാണ്.
മേല്‍  പറഞ്ഞ കത്ത് അടുത്ത ബഡായി....!ഒരുപക്ഷെ അവസാനത്തെയും...

അവസാനമായി  ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു........ഞാന്‍ ഇത്ര നേരം പറഞ്ഞത്‌ ബഡായി... ഇനി പറയാന്‍ പോകുന്നതും ബഡായി........സോറിട്ടോ നിങ്ങളെ പറ്റിച്ചതിനു... ഇനി സത്യം പറയാം യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അവസാന ദിവസം അടിച്ചു പോളിക്കുകയാണുണ്ടായത്.....എന്‍റെ ചങ്ങാതിമാര്‍ എന്‍റെ വീട്ടില്‍ വരുകയും....ഞങ്ങള്‍ വാണിയമ്പലം പാറ കാണാനും പോയി.........അത് കൊണ്ട് എന്‍റെ ബ്ലോഗ്‌ സുഹൃത്തുക്കളെ എന്നോട് പൊറുക്കണം....എനിക്കൊരു വാശിയുണ്ടായിരുന്നു പരീക്ഷക്ക്‌ ശേഷം നല്ലൊരു ബഡായികൊണ്ട് തന്നെ തുടങ്ങണം എന്ന്.......അത് കൊണ്ടാട്ടോ.....!!!!


അവസാന ദിവസം വാണിയമ്പലം പാറയില്‍ നിന്നും എടുത്തത്‌...ഞാനും ശഹിന്ഷയും......ഞാന്‍ എഡിറ്റ്‌ ചെയ്തത്.......







12 comments:

  1. ഇത് വായിക്കുമ്പോള്‍ തന്നെ ഒരു ബഡായി മണത്തിരുന്നു...ഇങ്ങനെ പോയാല്‍ ഇജ്ജു ഉമ്മാന്റെ കയ്യീന്ന് തല്ല് വാങ്ങും...

    ReplyDelete
  2. (ബഡായി നമ്പര്‍ ഒന്ന്)ഞാനും എന്റെ സ്നേഹിതനും കേറിയിരുന്നാല്‍ വാണിയം‌ബലം പാറകാണില്ല..!!

    ReplyDelete
  3. ഇത് ബഡായിയാണെന്നു എനിക്കാദ്യമേ തോന്നിയിരുന്നു...ഇതിലും ബല്യ ബഡായി ഞാനെത്ര കണ്ടിരിക്കണ്...
    ഞാനുമൊരു ബഡായി എഴുതീട്ട്‌ണ്ട് ട്ടാ...
    അവിടെ വന്നാല്‍ കാണാം.

    ReplyDelete
  4. ഹേയ്....ജാസ്മിത്ത.....ഉമ്മ തല്ലുകയോന്നുംമില്ല ഉമ്മക്കെന്‍റെ സ്വഭാവം നന്നായി അറിയാം...!!!

    ഹ....ഹ.....ഇസ്ഹാക്ക്‌ കാക്കാ....അതെന്താ അങ്ങനെ????

    റിയാസ്‌ കാക്ക വെറുതെ പുളുവടിക്കണ്ട...ഞാന്‍ ഏതായാലും ഒന്ന് വന്നു നോക്കുന്നുണ്ട്..!!!!

    ReplyDelete
  5. ഉം, ബഡായികള്‍ എല്ലാം നമ്പരിട്ടു എഴുതി വെച്ചോ. അവസാനം ഒരു ബുക്ക്‌ ഇറക്കാം "എന്‍റെ ആയിരത്തൊന്നു ബഡായികള്‍"... എന്നപേരില്‍

    ReplyDelete
  6. കിരണ്‍ ഏട്ടാ.......നോക്കട്ടെ.....കിരണ്‍ ബുക്ക്‌ പബ്ലിഷിംഗ് സെന്റര്‍...പബ്ലിഷ് ചെയ്യുമെങ്കില്‍ ഞാന്‍ ഒരു കയ്യ് നോക്കാം...!!!

    ReplyDelete
  7. മോനേ ഇര്‍ഫാന്‍ മുഹമ്മദ് അലവി ഏറൂത്തേ,
    മോന്റെ പഴയ പാട്ടും വര്‍ത്താനവുമൊക്കെ കേട്ട് നീ ഒരു നേരും നെറിയുമുള്ള ചെക്കനാണെന്നോര്‍ത്താണ്
    പോസ്റ്റ് വായിക്കാന്‍ തുടങ്ങിയത്. പ്രിന്‍സിപ്പല്‍ നിന്നെ ജീനിയസ് എന്ന് വിളിച്ചത് കേട്ടപ്പോള്‍
    എന്റെ ആര്‍ക്കോ കിട്ടിയ അപ്രീസിയേഷന്‍ ആയാണ് തോന്നിയത്
    പക്ഷെ ബാക്കി വായിച്ചപ്പോഴല്ലേ എല്ലാം പുളുവടിയാണെന്ന് മനസിലായത്
    ഇനി സൂക്ഷിച്ചോളാം
    ബഡായിക്കാര്യം അറിഞ്ഞ് വാച്ചില്‍ നോക്കിയപ്പോള്‍ സമയം 11.20
    ഭാഗ്യം -ഇന്ന് 12AM ന് ശേഷമാണ് ഞാനിത് വായിച്ചിരുന്നതെങ്കില്‍...

    ReplyDelete
  8. ഹ..ഹ.......തെളിനീര്‍ ചേട്ടോ....ഇപ്പോള്‍ എന്റെ സങ്കടം ഏട്ടനെ ഏപ്രില്‍ ഫൂളാക്കാന്‍ പറ്റിയില്ലല്ലോ എന്നാണു.....!!!!!!!!!!!!!

    ReplyDelete
  9. നീ ജയിക്കുമോടെയ്‌ ?...എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ല ..ഹിഹിഹി

    ReplyDelete
  10. ഉമ്മാന്റെയല്ലെ മോന്‍!.ബഡായി ഒട്ടും മോശമാവില്ല. പിന്നെ നിന്റെ പേജിന്റെ തീമിനെന്തോ കുഴപ്പം. കുറഞ്ഞ സ്പീഡില്‍ നെറ്റുള്ളവര്‍ക്ക് ലോഡാവാന്‍ പ്രയാസമാവും. ഗ്രാഫിക്സ് ഒന്നു കുറച്ചാല്‍ നന്ന്. പകരം ബഡായി കൂട്ടിക്കോ!

    ReplyDelete
  11. ഫൈസുക്കാ....ഞാന്‍ ഫിസുക്കയല്ല എട്ടില്‍ പൊട്ടാന്‍...ഹ....ഹ..@ഫൈസുമദീന

    താങ്ക്സ്....@ജയരാജേട്ടന്‍

    ഓക്കേ...ഞാന്‍ ശ്രമിക്കാം... @മൊഹമ്മദ്‌കുട്ടികാക്ക...

    ReplyDelete