Pages

Labels

All Rights Reserved By Irfan Erooth. Powered by Blogger.

Friday, April 26

സാര്‍ പാട്ട് പിടിച്ചു ..... എനിക്ക് കോളടിച്ചു ..... !!!

ഒരു വര്‍ഷവും രണ്ടുമാസവും  ഇരുപത്തിയാറ് ദിവസവും കഴിഞ്ഞു ഇവിടെ എന്തെങ്കിലും പോസ്ടിയിട്ടു , ഏതായാലും ഇപ്പോള്‍ ഒന്ന് പോടീ തട്ടിയെടുക്കാം എന്ന് കരുതുന്നു ...... പക്ഷെ എന്ത് പോസ്റ്റും എന്ന സംശയത്തില്‍ ഇരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നം ഒരു സാര്‍ കാരണം നടന്ന കഥ നിങ്ങളോട് പറയാം എന്ന് വെച്ചത് .......

 എന്നാ പിന്നെ തുടങ്ങാം അല്ലെ...???
സംഭവ ദിവസം സ്റ്റഡിക്ലാസ്സില്‍ ഞാനും,ബാസിലും,ആദിലും പിന്നെ തടിയന്‍ അദ്നാനും പാട്ട് പാടിയിരിക്കുകയായിരുന്നു പെട്ടന്നായിരുന്നു അത് , അതാ റസാക്ക്‌ സര്‍ ചീറിപാഞ്ഞു വരുന്നു.....സറിന്റെ വരവും എന്‍റെ ബുക്ക്‌ പിടിച്ചെടുക്കലും ഒപ്പമായിരുന്നു എന്നിട്ട് എന്നോട് ഒരു ചോദ്യം "എന്താടോ ഇത്????" ഞാന്‍ പറഞ്ഞു "സര്‍ ഞാന്‍ എഴുതിയ പാട്ട് ഇവര്‍ക്ക് കാണിച്ചു കൊടുത്തതാ...."(പിന്നെ %^#%&^%*%&#%^$.................) അങ്ങനെ ആ സംഭവം കഴിഞ്ഞു എന്ന് കരുതി സമാധാനിക്കുമ്പോളാണ് അടുത്ത പാര!!!!ഞങ്ങളുടെ മോറല്‍ സയന്‍സ് എടുക്കുന്ന ഹമീദ്‌ സറിനു ബെഞ്ചില്‍ കിടക്കുന്ന എന്‍റെ പാട്ട് ബുക്ക്‌ എടുക്കണം എന്ന് ചെറിയൊരു ആശ....സര്‍ അതെടുത്ത് വായിച്ചു.....പിന്നെ ഒരു വിളി......"ഇര്‍ഫാന്‍!!!!!" ഞാന്‍ ചോദിച്ചു "എന്താ സര്‍???" സര്‍ ചോദിച്ചു "ഇത് എന്താണ്???"..........."അ..അ...അത് പ..പാട്ടാണ് സര്‍ ....ഞാന്‍ എഴുതിയതാ......" അപ്പോള്‍ സര്‍ അത് പാടാന്‍ പറഞ്ഞു...ഞാന്‍ മുഴുവനും പാടി കേള്‍പ്പിച്ചു അപ്പോള്‍ സര്‍ എന്നെയും കൂട്ടി നേരെ വാര്‍ഡന്‍ റൂമിലേക്ക്‌ പോയിട്ട് എന്‍റെ പുസ്തകം റസാക്ക്‌ സാറിന്‍റെ മുന്നിലേക്ക്‌ ഒരൊറ്റയേറ്.....അപ്പോള്‍ റസാക്ക്‌ സര്‍ "നീ പിന്നെയും ക്ലാസ്സില്‍ പാടിയോ....നിനക്ക് എത്ര പറഞ്ഞാലും മഞ്ഞിലാവുലെ {!!!പാലക്കാടന്‍ മനസിലാവുലെ!!!}???????" അപ്പോള്‍  ഹമീദ്‌ സര്‍ പറഞ്ഞു "സര്‍ അതൊന്നും അല്ല ഇവന്‍ നന്നായി എഴുതുന്നുണ്ട്  സാര്‍ ആ പാട്ടുകള്‍ കേട്ടോ???" അപ്പോള്‍ റസാക്ക്‌ സര്‍ എന്നോട് പാടാന്‍ പറഞ്ഞു,ഞാന്‍ പാടി....പാടി കഴിഞ്ഞതും റസാക്ക്‌ സര്‍ എഴുന്നേറ്റു എന്‍റെ പുറത്തുതട്ടിയിട്ട് പറഞ്ഞുനന്നായിട്ടുണ്ടല്ലോ .....ഞാന്‍ ഇവിടെ  ജോലി തുടങ്ങിയിട്ട് ഇതുവരെ   എന്നെ ഇവിടെയെന്നും ഓര്‍ക്കാന്‍ മാത്രം വലിയ കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല...... ഇത് എനിക്ക് ഒരു അവസരമാണെന്നു തോന്നുന്നു , ഇത് പ്രിന്‍സിപ്പലിന്റെ അടുത്ത് അവതരിപ്പിച്ചു നമ്മുക്ക് സിടിയാക്കാം എന്താ പോരെ.....???. (പിന്നെ ഇനി ഞാന്‍ പറഞ്ഞിട്ട് വേണ്ടല്ലോ , എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി* (*ഒന്നോന്നുംമല്ല ഒരു പത്തു-പതിനാറെണ്ണം)...... അവിടുന്നാണ് എന്റെ ആദ്യത്തെ ആല്‍ബം "WAY BACK 2 HOSTEL"ഇന്‍റെ പിറവി.....
ആല്‍ബത്തിന്റെ സിടികവറിന്‍റെചിത്രമാണിത് ...


പിന്നെയങ്ങോട്ടു ഓട്ടമായിരുന്നു പ്രിന്‍സിപ്പലിന്റെ മുമ്പില്‍ അവതരിപ്പിക്കലും മറ്റും , പക്ഷെ അതോടു കൂടി തീര്‍ന്നു, പ്രിന്‍സിപ്പല്‍ പറഞ്ഞു ഇത് വേണ്ടത്ര സ്റ്റാന്‍ഡേര്‍ഡ് ഇല്ലെന്നു ,  എല്ലാം തകര്‍ന്നു എന്ന് കരുതി , ഞാനും ബാസിലും എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോഴാണ് ബാസിലിന്റെ തലയില്‍ ഒരു ബുദ്ധിയുതിച്ചത്!!! ഇതെന്തുകൊണ്ട് നമ്മള്‍ തന്നെയങ്ങിറക്കി കൂടാ??? അങ്ങനെ ഞങ്ങള്‍ രണ്ടും കലിപ്പിച്ചിറങ്ങി.... സ്കൂള്‍പൂട്ടി , ബാസില്‍ കാസര്‍ഗോഡില്‍നിന്നും വാണിയമ്പലതെത്തി....രണ്ടു പേരുടെയും ഇത്രയും കാലത്തെ സമ്പാദ്യം* മൊത്തവും ഇന്‍വെസ്റ്റ്‌ ചെയ്തുകൊണ്ട്  (*സമ്പാദ്യം എന്ന് പറയുമ്പോള്‍ കോടികളൊന്നുമില്ല കേട്ടോ വെറും നാലായിരം രൂപ , പക്ഷെ ഞങ്ങള്‍ക്കതും വലുതായിരുന്നു ) അങ്ങനെ രണ്ടു പേരും കൂടി ബസ്സൊക്കെ കയറി മലപ്പുറം അങ്ങാടിയില്‍ ചെന്നിറങ്ങി , ആളുകളോടും മറ്റും ചോദിച്ചു ഹിമ സ്റ്റുഡിയോയില്‍ എത്തി ചേര്‍ന്നു .... പാട്ടൊക്കെ റെക്കോര്‍ഡ്‌ ചെയ്തു ... അടുത്ത ദിവസം ബാസില്‍ തിരിച്ചു പോയി പിന്നീട് ഞാന്‍ ഒറ്റക്കായി .... ഞാന്‍ പ്രസ്സില്‍ പോയി നോട്ടീസ് അടിപ്പിച്ചു , ഫ്ലെക്സ്‌ അടിപ്പിച്ചു , നാട്ടിലും അങ്ങാടിയിലും ഒട്ടിച്ചു , തൂക്കിയിട്ടു .... അങ്ങനെ ആ ദിവസം വന്നെത്തി മെയ്‌ 3 2012 .... ആല്‍ബത്തിന്റെ റിലീസ് .... ഞങ്ങള്‍ കളിക്കാറുള്ള പാടത്ത് സ്റ്റേജ്ഒക്കെ കെട്ടി , അയല്‍വാസികളെയെല്ലാം വിളിച്ചു വരുത്തി , ഒരു വമ്പന്‍ പരിപാടി , ചടങ്ങില്‍ എന്റെ വല്ല്യുപ്പയും , എന്നെ ശാസ്ത്രിയസംഗീതം ഒരു വര്‍ഷത്തോളം പഠിപ്പിച്ച പിന്നണിഗായകനും കൂടിയായ ബാവ കൂരാടും സംസാരിച്ചു , ടെലീഫിലിം നടനും മുന്‍ മാപ്പിളപാട്ടുകാരനുമായ കെ.സി വണ്ടൂര്‍ സിടി റിലീസ് ചെയ്യുകയും ചെയ്തു ..........അന്നു രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല....അല്ലെങ്കില്‍ തന്നെ എങ്ങനെ ഉറങ്ങും ജീവിതത്തിലെ ഒരു വലിയ സ്വപ്നം അല്ലെ നടന്നത് അതും ആരുടേയും സഹായമില്ലാതെ !!!!!

അങ്ങനെ അതിന്റെ സന്തോഷത്തില്‍ ഇരിക്കുമ്പോഴാണ് അടുത്ത സന്തോഷം ഫോണിന്റെ രൂപത്തില്‍ വരുന്നത്..... അവിടത്തെ ലോക്കല്‍ ചാനല്‍ വണ്ടൂര്‍ വിഷനില നിന്നായിരുന്നു , അവര്‍ക്ക് എന്നെ കുറിച്ച് ഒരു റിപ്പോര്‍ട്ട്‌ എടുക്കണമെന്ന് ,... ഞാന്‍ സമ്മതിച്ചു , അവര്‍ കുറേ ചോദ്യങ്ങള്‍ ചോദിച്ചു ഞാന്‍ കഴിയാവുന്ന അത്രയും ബഡായി അടിച്ചു , പക്ഷെ അവര്‍ അതെല്ലാം റിപ്പോര്‍ട്ട്‌ ചെയ്യും എന്ന് ഞാന്‍ കരുതിയിട്ടില്ലായിരുന്നു , പിന്നീട് ടി.വിയില്‍ റിപ്പോര്‍ട്ട്‌ വന്നപ്പോള്‍ എന്റെ ബഡായി കേട്ടിട്ട് എനിക്ക് തന്നെ ചിരി വന്നു പോയി.......കേട്ട് നോക്ക് റിപ്പോര്‍ട്ട്‌ താഴെ ചേര്‍ത്തിട്ടുണ്ട് .....


അപ്പോള്‍ ഈ പറഞ്ഞതാണ്‌ എന്റെ ആദ്യത്തെ ആല്‍ബത്തിന്റെ കഥ.......ഇനിയും വരണംകേട്ടോ...... ഇവിടെ വൈകാതെ ഞാന്‍ ഗിറ്റാര്‍ വാങ്ങിയ കഥ പോസ്റ്റ്‌ ചെയ്യുന്നുണ്ട്.....പിന്നെ ഇത്രയും വായിച്ച സ്ഥിതിക്ക് ഒരു കമന്റ്‌ തന്നിട്ട് പോകണേ......

6 comments:

 1. എന്നിട്ടെന്താ മോനെ ആരും കമന്റിടാത്തത്?. പരിപാടി വളരെ ഉഷാറായിട്ടുണ്ട്. നീയിങ്ങനെ അടങ്ങിയിരുന്നാല്‍ പറ്റില്ല. ആ 3 മണിക്കൂര്‍ സിനിമ ഉടനെ പുറത്തിറക്കണം. എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട്.

  ReplyDelete
 2. എന്ത് ചെയ്യാനാ ഇക്ക ആരും ഇവിടെ വരുന്നില്ല....

  ReplyDelete
 3. നന്നായി വീണ്ടും എഴുതൂ... ആളുകൾ തനിയേ വന്നുകൊള്ളും. ശ്രദ്ധിക്കേണ്ട കാര്യം മറ്റുള്ളവരുടെ ബ്ലോഗുകൾ നമ്മളും വായിക്കണമെന്നാണ്. നമ്മുടെ സാന്നിദ്ധ്യം അവിടെയൊക്കെ കണ്ടാലല്ലേ ഇങ്ങനെയൊരാൾ ഇവിടുണ്ടെന്ന് മറ്റുള്ളവരറിയൂ....

  ReplyDelete
  Replies
  1. ഹ്മം... ശ്രമിക്കാം ..... നന്ദി ....

   Delete
 4. hehe........best kanna best.......nalla blog designs..........(y)

  ReplyDelete
  Replies
  1. ഹി...ഹി.... ബാസിലെ അങ്ങനെ നമ്മുടെ ആല്‍ബത്തിന്റെ കഥ എല്ലാവരും അറിഞ്ഞു ....

   Delete